ജയിംസ് കാമറൂണിന്‍റെ 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' ആഗോള ബോക്‌സ് ഒഫിസില്‍ തരംഗം സൃഷ്‌ടിക്കുകയാണ്. ലോകത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയില്‍ 'അവതാര്‍ 2'വും ഇടംപിടിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ ഇതുവരെ 5,000 കോടി രൂപയാണ് 'അവതാര്‍ 2' നേടിയിരിക്കുന്നത്.
441.6 മില്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും 500 മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ലോകമൊട്ടാകെയുള്ള ബോക്‌സ് ഒഫിസില്‍ ചിത്രം ആകെ 609.7 മില്യണ്‍ ഡോളറാണ് നേടിയിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ബോക്‌സ് ഒഫിസില്‍ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ് 'അവതാര്‍ 2'.