Avatar 2 box office collection: ജെയിംസ് കാമറൂണിന്‍റെ ദൃശ്യ വിസ്‌മയം 'അവതാർ: ദി വേ ഓഫ് വാട്ടർ' ബോക്‌സ് ഒഫിസിൽ മികച്ച രീതിയില്‍ മുന്നേറുകയാണ്. ലോകമൊട്ടാകെയുള്ള കലക്ഷനുകള്‍ മന്ദഗതിയിലാണെങ്കിലും വാരാന്ത്യത്തില്‍ ഇത് കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 16നാണ് ചിത്രം റിലീസിനെത്തിയത്.
Avatar The Way of Water 12 days global collection: ഇതുവരെയും പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിഡ് അനലിസ്‌റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 12 ദിവസം കൊണ്ട് ആഗോളതലത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ (അതായത് 8,200 കോടി രൂപ) ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
Avatar The Way of Water gross collection: ആഗോളതലത്തില്‍ രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കേണ്ടതുണ്ടെന്ന് നേരത്തെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ജയിംസ് കാമറൂണിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ 12 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ട്രെയിഡ് അനലിസ്‌റ്റുകളാണ് കലക്ഷന്‍ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Avatar The Way of Water box office collection: ട്രെയിഡ് അനലിസ്‌റ്റ് രമേശ് ബാലയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ചിത്രം 8,200 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' ആഗോള ബോക്‌സ് ഒഫിസില്‍ ഒരു ബില്യണ്‍ ഡോളര്‍ നേടിക്കഴിഞ്ഞുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. 'നോര്‍ത്ത് അമേരിക്ക - 300 മില്യണ്‍ ഡോളര്‍, ഇന്‍റര്‍നാഷണല്‍ -700 മില്യണ്‍ ഡോളര്‍'. -ഇപ്രകാരമാണ് രമേശ് ബാലയുടെ ട്വീറ്റ്.
Avatar The Way of Water Kerala collection: 460 മില്യന്‍ ഡോളര്‍ (3,800 കോടി രൂപയോളം) ബജറ്റിലൊരുങ്ങിയ 'അവതാര്‍ 2' ഇന്ത്യയില്‍ നിന്നും 300 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ അവസരത്തില്‍ 'അവതാര്‍ 2', 'അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ലുക്ക്‌സ് അച്ചീവബിള്‍' എന്ന സിനിമയുടെ എക്കാലത്തെയും കലക്ഷനെ മറികടക്കുകയാണ്. കേരളത്തിലും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 18 കോടി രൂപയാണ് കേരളത്തിന്‍ നിന്നും 'അവതാര്‍ 2' വാരിക്കൂട്ടിയത്.
Avatar The Way of Water collection: 41 കോടി രൂപയാണ് ആദ്യ ദിനത്തില്‍ 'അവതാര്‍ 2' നേടിയത്. എന്നിട്ടും ആദ്യ ദിന കലക്ഷനില്‍ 'അവഞ്ചേഴ്‌സ് എന്‍സ് ഗെയിമിന്‍റെ' റെക്കോഡ് തകര്‍ക്കാന്‍ അവതാറിന് കഴിഞ്ഞില്ല. 53 കോടി ആയിരുന്നു ആദ്യ ദിനം അവഞ്ചേഴ്‌സ് നേടിയത്.
Avatar sequel after 13 years: ആദ്യ ഭാഗം പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' റിലീസിനെത്തിയത്. ആഗോള തലത്തില്‍ 'അവതാര്‍' ആദ്യ ഭാഗം 2.91 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപയാണ്) നേടിയത്. കേണല്‍ മൈല്‍ ക്വാര്‍ട്ടിച്ചിന്‍റെ നേതൃത്വത്തിലുള്ള പട്ടാളത്തെ പാന്‍ഡോറയില്‍ നിന്നും തുരത്തുന്നിടത്താണ് 'അവതാര്‍' ആദ്യ ഭാഗം അവസാനിക്കുന്നത്.
Avatar 2 audience responds: എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പാന്‍ഡോറയുടെ കാഴ്‌ചകളിലൂടെയാണ് 'അവതാര്‍ 2'ന്‍റെ തുടക്കം. ജാക്കും നേയ്‌ത്രിയും കുടുംബത്തെ സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. മേക്കിംഗ് കൊണ്ടും അവതരണം കൊണ്ടും 'അവതാര്‍ 2' പ്രേക്ഷകരെ അമ്പരിപ്പിച്ചപ്പോള്‍, സിനിമാസ്വാദകരെ കഥ കൊണ്ട് വിസ്‌മയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എങ്കിലും കുട്ടികള്‍ക്ക് 'അവതാര്‍ 2'ന്‍റെ ത്രീഡി മികവ് പുതിയ ആവേശമാണ് നല്‍കുന്നത്.
Also Read:5000 കോടിയും കടന്ന് ബോക്‌സ് ഓഫിസില്‍ കുതിച്ച് അവതാര്‍ 2