Avatar The Way of Water advance booking: ലോകമൊട്ടാകെയുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' തിയേറ്ററുകളില്‍. ആദ്യ പ്രദര്‍ശന ദിനത്തില്‍ സിനിമയുടെ ഇന്ത്യയിലെ പ്രീ ബുക്കിംഗ് റെക്കോഡ് കണക്കുകള്‍ പുറത്തുവന്നു.
Avatar 2 advance booking record collection: 20 കോടി രൂപയാണ് 'അവതാര്‍ 2'ന്‍റെ ആദ്യ ദിന പ്രീ ബുക്കിംഗ് കലക്ഷന്‍. നാല് ചിത്രങ്ങൾ മാത്രമാണ് ഇതുവരെ ഈ വർഷം ഈ കണക്ക് മറികടന്നത്. 'കെജിഎഫ് ചാപ്‌റ്റര്‍ 2', 'ആര്‍ആര്‍ആര്‍', 'ബ്രഹ്മാസ്‌ത്ര പാര്‍ട്ട് വണ്‍ ശിവ', 'ഡോക്‌ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശന ദിനത്തില്‍ പ്രീ ബുക്കിംഗിലൂടെ 20 കോടി രൂപ നേടിയത്.
Also Read:അഞ്ച് ലക്ഷത്തിനടുത്ത് അഡ്വാന്‍സ് ബുക്കിംഗ്; ചരിത്രം കുറിക്കാനൊരുങ്ങി അവതാര്‍ 2
Avatar 2 IMAX ticket rate: മുംബൈ, ബാംഗ്ലൂര്‍ പോലുള്ള പല നഗരങ്ങളിലെയും ഐമാക്‌സ് സ്‌ക്രീനുകളില്‍ നിന്നും 2500 മുതല്‍ 3000 വരെയാണ് 'അവതാര്‍ 2'ന്‍റെ ഒരു ടിക്കറ്റിന് ഈടാക്കുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യ ദിനത്തില്‍ 40 മുതല്‍ 50 കോടി രൂപ വരെ ചിത്രം നേടുമെന്നാണ് ട്രെയ്‌ഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തല്‍. 'അവതാര്‍ 2'ന്‍റെ ആദ്യ വാര ഗ്രോസ് കലക്ഷന്‍ 600 മില്യണ്‍ ഡോളര്‍ ആകുമെന്നും ട്രെയ്‌ഡ് അനലിസ്‌റ്റുകള്‍ കണക്കുകൂട്ടുന്നു.
കേരളത്തിലും ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. 1832 കോടി ബിഗ് ബജറ്റില്‍ നിര്‍മിച്ച ചിത്രം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.