യുവനടൻ അമിത് ചക്കാലക്കലിനെ(Amit Chakkalackal) നായകനാക്കി ആസാദ് അലവിന്‍ (Azad Alavin) സംവിധാനം ചെയ്യുന്ന 'അസ്‌ത്രാ' സിനിമയിലെ പുതിയ ഗാനം പുറത്ത്. 'വയലെറ്റിൻ പൂക്കൾ പൂക്കും' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചടുലമായ താളത്തിന്‍റെ അകമ്പടിയോടെ എത്തിയിരിക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത് (Asthra Violettin Pookkal Lyrical Video).
മോഹൻ സിത്താരയാണ് (Mohan Sithara) ഈ മനോഹര ഗാനത്തിന്‍റെ ഈണത്തിന് പിന്നിൽ. ബി കെ ഹരിനാരായണന്‍റേതാണ് (B.K. Harinarayanan) വരികൾ. അലൻ ഷെർബിൻ (Alan Sherbhin), ഇന്ദുലേഖ വാര്യർ (Indulekha Warrier) എന്നിവരുടെ ആലാപനവും കൈയ്യടി നേടുന്നു.
സെപ്റ്റംബർ 29 ന് ആണ് സസ്‌പെൻസ് ക്രൈം ത്രില്ലർ ചിത്രമായ 'അസ്‌ത്രാ' തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികിൽ എത്തുക (Asthra release date). ഓഗസ്റ്റ് 19 (ശനിയാഴ്‌ച) ന് ഗുരുവായൂർ പങ്കജ് റെസിഡെന്‍സി ഹോട്ട് കിച്ചൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു സിനിമയിലെ ആദ്യത്തെ ലിറിക്കൽ വീഡിയോയുടെ ലോഞ്ചും റിലീസ് തീയതി പ്രഖ്യാപനവും നടന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പൊലീസ് ഓഫിസറുടെ വേഷത്തിലാണ് അമിത് ചക്കാലക്കൽ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലാഭവൻ ഷാജോൺ (Kalabhavan Shajohn), പുതുമുഖം സുഹാസിനി കുമരൻ (Suhasini Kumaran) എന്നിവരും അസ്‌ത്രായിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സുധീർ കരമന, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കുട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീന കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, റുഷ്യന്ത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.