അമിത് ചക്കാലക്കൽ(Amit Chakkalackal) നായകനായി എത്തുന്ന സസ്‌പെൻസ് ക്രൈം ത്രില്ലർ ചിത്രം 'അസ്‌ത്രാ' തിയേറ്ററുകളിലേക്ക് (Asthra release date). ആസാദ് അലവിന്‍ (Azad Alavin) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു (Asthra release date). സെപ്റ്റംബർ 29 ന് തിയേറ്റർ റിലീസായി 'അസ്‌ത്രാ' പ്രേക്ഷകർക്കരികിൽ എത്തും. ചിത്രത്തിന്‍റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനവും (Asthra lyrical video song) പുറത്തിറങ്ങിയിട്ടുണ്ട്.
ഓഗസ്റ്റ് 19 (ശനിയാഴ്‌ച) ന് വൈകുന്നേരം ഗുരുവായൂർ പങ്കജ് റെസിഡെന്‍സി ഹോട്ട് കിച്ചൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലാണ് സിനിമയിലെ ആദ്യത്തെ ലിറിക്കൽ വീഡിയോയുടെ ലോഞ്ചും റിലീസ് തീയതി പ്രഖ്യാപനവും നടന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സർക്കിൾ ഇൻസ്‌പെക്‌ടർ പ്രേമാനന്ദ്, അമിത് ചക്കാലക്കൽ, സുഹാസിനി കുമരൻ, സംഘവി, രേണു സൗന്ദർ, സന്ധ്യ മനോജ്, സന്തോഷ് കീഴാറ്റൂർ, അബുസലിം, ശിവജി ഗുരുവായൂർ, ജയകൃഷ്‌ണൻ, തിരക്കഥാകൃത്തുകളായ വിനു കെ മോഹൻ, ജിജുരാജ് എന്നിവർ സന്നിഹിതരായരുന്നു.
പോറസ് സിനിമാസിന്‍റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. അമിത് ചക്കാലക്കലക്കൽ പൊലീസ് ഓഫിസറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ കലാഭവൻ ഷാജോൺ (Kalabhavan Shajohn), പുതുമുഖം സുഹാസിനി കുമരൻ (Suhasini Kumaran) എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സുധീർ കരമന, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കുട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീന കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, റുഷ്യന്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
വയനാടിന്‍റെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ക്രൈം ത്രില്ലറാണ് 'അസ്‌ത്രാ' (Crime thriller movie Asthra). അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ (Asthra trailer) അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മികച്ച ഒരു ത്രില്ലർ അനുഭവമാകും സിനിമ സമ്മാനിക്കുക എന്ന് ഉറപ്പ് തരുന്നതായിരുന്നു ട്രെയിലർ. മാവോയിസ്റ്റ് ആക്രമണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്ന സൂചനയും ട്രെയിലർ നല്‍കിയിരുന്നു. കൂടാതെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും (Asthra first look poster) മികച്ച പ്രതികരണം നേടിയിരുന്നു.
വിനു കെ മോഹൻ, ജിജുരാജ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മണി പെരുമാൾ ആണ്. എഡിറ്റിങ് അഖിലേഷ് മോഹനനും കൈകാര്യം ചെയ്യുന്നു. ബി കെ ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മോഹൻ സിത്താരയാണ്. റോണി റാഫേൽ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രീനന്ദ് കല്ലാട്ട്, കലാസംവിധാനം - ശ്യാംജിത്ത് രവി, കല - സംജിത്ത് രവി, സംഘട്ടനം - മാഫിയ ശശി, പ്രൊജക്‌ട് ഡിസൈൻ - ഉണ്ണി സക്കേവൂസ്, സ്റ്റിൽസ് ശിബി ശിവദാസ്, നൃത്തം - ശാന്തി, ആക്ഷൻ മാഫിയ ശശി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - മനോഹർ, ലൊക്കേഷൻ മാനേജർ - സുജിത് ബത്തേരി, ലൈൻ പ്രൊഡ്യൂസർ, വിതരണം - സാഗാ ഇന്‍റർനാഷണൽ, പരസ്യകല - ആന്‍റണി സ്റ്റീഫൻ, പി ആർ ഒ - എം കെ ഷെജിൻ എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.
ALSO READ:പൊലീസ് വേഷത്തില്‍ അമിത് ചക്കാലക്കല്‍; 'അസ്‌ത്രാ' ട്രെയ്‌ലറെത്തി