മുംബൈ:ബോളിവുഡിലെ പ്രമുഖ നടന്‍ അശോക് കുമാറിന്‍റെ മകളും നടിയുമായ ഭാരതി ജാഫ്‌റി അന്തരിച്ചു. മരുമകനും നടനുമായ കൻവാൽജിത് സിങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 20) അന്ത്യം സംഭവിച്ചത്.
നടന്‍ അശോക് കുമാറിന്‍റെ മകളും നടിയുമായ ഭാരതി ജാഫ്‌റി അന്തരിച്ചു - അശോക് കുമാറിന്‍റെ മകളും നടിയുമായ ഭാരതി ജാഫരി
സെപ്‌റ്റംബര്‍ 20നാണ് ഭാരതി ജാഫ്‌റിയുടെ വിയോഗം. മരുമകനും നടനുമായ കൻവാൽജിത് സിങ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
"ഞങ്ങളുടെ പ്രിയപ്പെട്ട ഭാരതി ജാഫ്‌റി, മകൾ, സഹോദരി, ഭാര്യ, അമ്മ, മുത്തശി, അമ്മായി, അയൽക്കാരി, സുഹൃത്ത്, പ്രചോദനം അങ്ങനെ എല്ലാമായിരുന്നവര്‍ വിടവാങ്ങി". ജാഫ്‌റിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മകള്‍ അനുരാധ പട്ടേലിന്‍റെ ഭര്‍ത്താവ് കൻവാൽജിത് സിങ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മരണകാരണവും പ്രായവും സംബന്ധിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. 2001-ൽ കൽപന ലജ്‌മി സംവിധാനം ചെയ്‌ത 'ദാമൻ: എ വിക്‌ടിം ഓഫ് വൈവാഹിക വയലൻസ്', 1990-കളിലെ ജനപ്രിയ ടെലിവിഷൻ ഷോയായ 'സാൻസ്' എന്നിവയാണ് ജാഫ്റിയുടെ ശ്രദ്ധേയമായ സംഭാവനകള്‍. ചെമ്പൂർ ക്യാമ്പിലെ ചെറായി ശ്‌മശാനത്തിലാണ് ജാഫ്‌റിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.