കേരളം

kerala

By ETV Bharat Kerala Team

Published : Dec 17, 2023, 2:02 PM IST

ETV Bharat / entertainment

നിങ്ങളെ ഭയംകൊണ്ട് കീഴ്‌പ്പെടുത്താൻ അവർ വരുന്നു ; 'ഡിമോന്‍റെ കോളനി 2' ട്രെയിലർ പുറത്ത്

Arulnithi and Priya Bhavani Shankar starrer Demonte Colony 2 : അരുൾനിധി നായകനാകുന്ന 'ഡിമോന്‍റെ കോളനി 2'വിൽ പ്രിയ ഭവാനി ശങ്കറാണ് നായിക. റിലീസ് തീയതി ഉടൻ പ്രേക്ഷകരിലേക്ക്

Arulnithi Priya Bhavani Shankar movie  Demonte Colony 2  Arulnithi starrer Demonte Colony 2  Demonte Colony 2 Trailer out  Demonte Colony 2 Trailer  Priya Bhavani Shankar starrer Demonte Colony 2  ഡിമോന്‍റെ കോളനി 2  ഡിമോന്‍റെ കോളനി 2 ട്രെയിലർ പുറത്ത്  ഡിമോന്‍റെ കോളനി 2 ട്രെയിലർ  ഡിമോന്‍റെ കോളനി  ഡിമോന്‍റെ കോളനി രണ്ടാം ഭാഗം  അരുൾനിധി നായകനാകുന്ന ഡിമോന്‍റെ കോളനി 2  horror thriller Demonte Colony  horror movie
Demonte Colony 2 Trailer

കാണികളെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തിയ 'ഡിമോന്‍റെ കോളനി' സിനിമയുടെ രണ്ടാം ഭാഗം വരുന്നു. പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രത്തിന്‍റെ സീക്വൽ 'ഡിമോന്‍റെ കോളനി 2'വിന്‍റെ ട്രെയിലർ പുറത്തുവന്നു. ആദ്യ ഭാഗം ഒരുക്കിയ അജയ് ജ്ഞാനമുത്തു തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. ഇതുവരെ 22 ലക്ഷത്തോളം കാഴ്‌ചക്കാരെ ട്രെയിലർ സ്വന്തമാക്കി കഴിഞ്ഞു. ഹൊറർ രം​ഗങ്ങളാൽ സമ്പന്നമായിരിക്കും ചിത്രമെന്ന സൂചനയും തരുന്നതാണ് ട്രെയിലർ.

അരുൾനിധിയാണ് 'ഡിമോന്‍റെ കോളനി 2'വിലെയും നായകൻ. പ്രിയ ഭവാനി ശങ്കർ നായികയായും എത്തുന്നു. അരുൺ പാണ്ഡ്യൻ, മലയാളി താരം സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അരുൾനിധിക്കൊപ്പം രമേഷ് തിലക്, സനന്ത്, അഭിഷേക് ജോസഫ് ജോർജ് എന്നിവരാണ് ആദ്യ ഭാഗമായ 'ഡിമോന്‍റെ കോളനി'യിൽ വേഷമിട്ടത്. ആൽവാർപേട്ടിലെ 'ഡിമോന്‍റെ കോളനി'യിൽ നടക്കുന്ന ഒരു സാങ്കൽപ്പിക കഥയാണ് ചിത്രം പറഞ്ഞത്. മദ്യപിച്ച ഏതാനും സുഹൃത്തുക്കൾ ഈ കോളനിയിലെ ഒരു ആൾപ്പാർപ്പില്ലാത്ത ബം​ഗ്ലാവിൽ എത്തുന്നതും തുടർന്ന് അവിടെ അവർ നേരിടുന്ന അവിശ്വസനീയമായ അനുഭവങ്ങളുമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

ALSO READ:ഇനി ഈ കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒടിടിയില്‍; ഫാലിമി നാളെ മുതല്‍

2015ൽ പുറത്തിറങ്ങിയ 'ഡിമോന്‍റെ കോളനി' ബോക്‌സ് ഓഫിസിൽ മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. തുടർന്ന് 2022ലാണ് 'ഡിമോന്‍റെ കോളനി 2' പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തിയത്. അതേസമയം സിനിമയുടെ റിലീസ് തീയതി നിർമാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബോബി ബാലചന്ദ്രൻ, വിജയ സുബ്രഹ്മണ്യൻ, ആർ സി രാജ്‌കുമാർ എന്നിവർ ചേർന്നാണ് 'ഡിമോന്‍റെ കോളനി 2' നിർമിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാ​ഗം പ്രേക്ഷകരെ ഭയപ്പെടുത്തുമെന്ന് തന്നെയാണ് ട്രെയിലറും വ്യക്തമാക്കുന്നത്. സംവിധായകൻ അജയ് ജ്ഞാനമുത്തു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്. വെങ്കടേഷ്, രാജവേൽ എന്നിവർ സഹ എഴുത്തുകാരാണ്.

ALSO READ :ഡങ്കിയില്‍ ചില തിരുത്തുകള്‍, സെന്‍സറിങ് പൂര്‍ത്തിയാക്കി ഷാരൂഖ് ഖാന്‍ ചിത്രം

സാം സി എസ് ആണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ഹരീഷ് കണ്ണൻ ഛായാ​ഗ്രഹണം നർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് കുമരേഷ് ഡി ആണ്. രവി പാണ്ടിയാണ് പ്രൊഡക്ഷൻ ഡിസൈനർ. വി എഫ് എക്‌സിനും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. പിക്സെൽ ലൈറ്റ് സ്റ്റുഡിയോ ആണ് വി എഫ് എക്‌സ് നിർവഹിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details