പ്രേക്ഷകരില്‍ കൗതുകമുണർത്തുന്ന പുതിയ പോസ്റ്റർ പുറത്തുവിട്ട് 'ആർട്ടിക്കിൾ 21' (Article 21) ടീം. മലയാളത്തിലെ മികവുറ്റ അഭിനേതാക്കളായ ലെന (Lena), അജു വർഗീസ് (Aju Varghese), ജോജു ജോർജ് (Joju George) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർട്ടിക്കിൾ 21'. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്.
'ആർട്ടിക്കിൾ 21' പോസ്റ്റർ നീതിക്കു വേണ്ടി അണിനിരക്കൂ...28/07/2023 എന്ന് ആലേഖനം ചെയ്‌തിട്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പങ്കുവച്ചത്. ലെനയുടെ കഥാപാത്രത്തിന്‍റെ പോസ്റ്ററിനൊപ്പമാണ് നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവും അണിയറക്കാർ നടത്തിയത്. ജൂലൈ 28 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന സന്ദേശത്തിന് അപ്പുറം ശക്തമായ പ്രമേയമാണ് 'ആർട്ടിക്കിൾ 21' മുന്നോട്ട് വയ്‌ക്കുന്നതെന്ന സൂചനയും പോസ്റ്റർ നൽകുന്നു.
വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അഷ്‌കർ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്.
കോ പ്രൊഡ്യൂസർ - രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, കല - അരുൺ പി അർജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം - പ്രസാദ് അന്നക്കര, സ്റ്റിൽസ് - സുമിത് രാജ്, ഡിസൈൻ - ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്‌ടർ - ഇംതിയാസ് അബൂബക്കർ, വിതരണം പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'കുറുക്കന്‍' റിലീസ് തീയതി പുറത്ത്: ശ്രീനിവാസന്‍ (Sreenivasan), വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കുറുക്കന്‍റെ' (Kurukkan) റിലീസ് Kurukkan release തീയതി പുറത്തുവിട്ടു. ജൂലൈ 27ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് റിലീസ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
'കുറുക്കനും കൂട്ടുകാരും ജൂലായ് 27 മുതൽ തിയേറ്ററുകളിൽ...' - എന്ന് കുറിച്ചാണ് വിനീത് ഫേസ്‌ബുക്കില്‍ റിലീസ് വിവരം പുറത്തുവിട്ടത്. ഒപ്പം 'കുറുക്കനി'ലെ പുതിയൊരു പോസ്‌റ്ററും താരം പങ്കുവച്ചു.വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങി സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പുതിയ പോസ്‌റ്ററില്‍ കാണാം. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
READ MORE:Kurukkan Movie| വിനീത് ശ്രീനിവാസന്‍റെ കുറുക്കനും കൂട്ടുകാരും ജൂലൈ അവസാനം എത്തും, റിലീസ് തീയതി പുറത്ത്