Sita Ramam special show for Army persons: നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് 'സീതാരാമം'. ഓഗസ്‌റ്റ് അഞ്ചിന് റിലീസായ സിനിമയ്‌ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പട്ടാളക്കാര്‍ക്കായി ചിത്രത്തിന്‍റെ പ്രത്യേക ഷോ ഒരുക്കിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
Army persons appreciate Sita Ramam: പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയ ചിത്രമാണ് സീതാരാമം. ഹൃദയസ്‌പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളതെന്ന് സിനിമ കണ്ടിറങ്ങിയ ഒരു ജവാന്‍ പറഞ്ഞു. ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറ്റൊരു ജവാന്‍ അഭിപ്രായപ്പെട്ടു. ദുല്‍ഖറിന്‍റെ അഭിനയം മികച്ചു നിന്നുവെന്നും പാന്‍ ഇന്ത്യന്‍ ലെവലില്‍ അഭിമാനിക്കാം എന്നുമാണ് മറ്റൊരാളുടെ അഭിപ്രായം. സിനിമയിലെ പല സന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു.
Dulquer Salmaan thanks to fans: സിനിമയുടെ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. 'സീതാരാമം' റിലീസ് ദിനം താന്‍ കരഞ്ഞു പോയെന്നാണ് താരം പറഞ്ഞത്. ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് 'സീതാരാമ'മെന്നും താരം പറഞ്ഞു. ഒപ്പം തെലുഗു സിനിമ പ്രേമികളോട് അവരുടെ അളവുറ്റ സ്‌നേഹത്തിന് താരം നന്ദിയും രേഖപ്പെടുത്തി.
ഹനു രാഘവപ്പുടി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ലെഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മൃണാല്‍ താക്കൂറാണ് ചിത്രത്തിലെ നായിക. രശ്‌മിക മന്ദാന, സുമന്ത്, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌കര്‍, ഭൂമിക ചൗള എന്നിവും ചിത്രത്തില്‍ അണിനിരന്നു. തെലുഗു ചിത്രമായ സീതാരാമം മലയാളത്തിലും തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രം യുഎഇയിലും റിലീസ് ചെയ്‌തു.
Also Read:'റിലീസ് ദിനം ഞാന്‍ കരഞ്ഞു പോയി'; വികാരനിര്‍ഭര കുറിപ്പുമായി ദുല്‍ഖര്‍