കേരളം

kerala

ETV Bharat / entertainment

Arjun Ashokan Theeppori Benny Trailer 'ഞാനല്ലേ ഇപ്പോ ഹീറോ...'; 'തീപ്പൊരി ബെന്നി' ട്രെയിലർ പുറത്ത് - malayalam new movies

Theeppori Benny Hits the Theaters Soon : പ്രദർശനത്തിനൊരുങ്ങി 'തീപ്പൊരി ബെന്നി', ഉടൻ തിയേറ്ററുകളിലേക്ക്

Theeppori Benny  Theeppori Benny Hits the Theaters Soon  Arjun Ashokan Theeppori Benny Trailer  Femina George  Raajesh Joji  Shebin Backer  പ്രദർശനത്തിനൊരുങ്ങി തീപ്പൊരി ബെന്നി  തീപ്പൊരി ബെന്നി  തീപ്പൊരി ബെന്നി ഉടൻ തിയേറ്ററുകളിലേക്ക്  തീപ്പൊരി ബെന്നി ട്രെയിലർ പുറത്ത്  തീപ്പൊരി ബെന്നി ട്രെയിലർ  Arjun Ashokan starring Theeppori Benny Trailer out  Theeppori Benny Trailer out  Arjun Ashokan new movie  Arjun Ashokan movies  malayalam new movies  malayalam upcoming movies
Arjun Ashokan Theeppori Benny Trailer

By ETV Bharat Kerala Team

Published : Sep 11, 2023, 1:46 PM IST

ലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനെ നായകനാക്കി ജോജി തോമസും രാജേഷ് മോഹനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നി (Arjun ashokan starring Theeppori Benny). ജഗദീഷും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. തീപ്പൊരി ബെന്നിക്കായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ട്രെയിലർ (Arjun Ashokan Theeppori Benny Trailer).

ഒരു തനി നാട്ടിൻ പുറത്തുകാരനായാണ് അർജുൻ അശോകൻ തീപ്പൊരി ബെന്നിയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു കർഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനാണ് വട്ടക്കുട്ടയിൽ ചേട്ടായി. ഇയാളുടെ മകനാണ് രാഷ്‌ട്രീയത്തെ വെറുക്കുന്ന ബെന്നി. ഇവരുടെ കഥയാണ് 'തീപ്പൊരി ബെന്നി' പറയുന്നത്.

അർജുൻ അശോകൻ ടൈറ്റിൽ കഥാപാത്രമായ തീപ്പൊരി ബെന്നിയായി എത്തുമ്പോൾ വട്ടക്കുട്ടയിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത് ജഗദീഷാണ്. ഇവരുടെ ജീവിത സന്ദർഭങ്ങളെ നർമത്തിന്‍റെ ചരടില്‍ കോർത്തിണക്കിയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച വിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിൽ അച്ഛൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥയും 'തീപ്പൊരി ബെന്നി' പറയുന്നു. ചിത്രം ഉടൻ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും (Theeppori Benny Hits the Theaters Soon).

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ് ആണ് 'തീപ്പൊരി ബെന്നി'യിൽ നായികയായി എത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Theeppori Benny Second Look Poster). ഗൗരവം നിറഞ്ഞ മുഖഭാവത്തിലുള്ള അർജുൻ അശോകനെ പോസ്റ്ററിൽ കാണാം. ഒപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ജഗദീഷ്, ഷാജു ശ്രീധർ എന്നിവരുമുണ്ട്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ടിജി രവി, സന്തോഷ് കീഴാറ്റൂർ, പ്രേം പ്രകാശ്, റാഫി, ശ്രീകാന്ത് മുരളി, നിഷ സാരംഗ് എന്നിങ്ങനെ മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച 'വെള്ളിമൂങ്ങ', കൂടാതെ 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും 'വെളളിമൂങ്ങ'യുടെ സഹ സംവിധായകൻ രാജേഷ് മോഹനും ചേർന്ന് എഴുത്തും സംവിധാനവും നിർവഹിക്കുന്ന 'തീപ്പൊരി ബെന്നി'ക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

അജയ് ഫ്രാൻസിസ് ജോർജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്‌ കൈകാര്യം ചെയ്യുന്നത് സൂരജ് ഈഎസ് ആണ്. റുവൈസ് ഷെബിൻ ഷിബുബക്കർ, ഫൈസൽ ബക്കർ എന്നിവർ സഹ നിർമാതാക്കളാണ്.

ശ്രീരാഗ് സജി സംഗീത സംവിധാനവും മിഥുൻ ചാലിശ്ശേരി കലാസംവിധാനം നിർവഹിക്കുന്നു. കോസ്റ്റ്യം ഡിസൈൻ - ഫെമിന ജബ്ബാർ, മേക്കപ്പ് - കിരൺ രാജ്, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, ചീഫ് അസോസോയേറ്റ് ഡയറക്‌ടർ - കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ - ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജർ - എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ് ഏറ്റുമാനൂർ. പ്രൊഡക്ഷൻ കൺട്രോളർ - അലക്‌സ് ഇ കുര്യൻ, പിആർഒ - വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE:Theeppori Benny Second Look Poster അർജുൻ അശോകന്‍റെ 'തീപ്പൊരി ബെന്നി'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details