കേരളം

kerala

ETV Bharat / entertainment

അര്‍ജുന്‍ അശോകന്‍റെ സസ്‌പെന്‍സ്‌ ത്രില്ലര്‍ ഓളം നാളെ മുതല്‍...സംവിധായകനൊപ്പം തിരക്കഥയെഴുതി നടി ലെനയും - വിഎസ് അഭിലാഷ്

ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ വിഎസ് അഭിലാഷ് ഓളം ഒരുക്കിയിരിക്കുന്നത്.

Arjun Ashokan starrer Olam release tomorrow  Arjun Ashokan starrer Olam  Olam release tomorrow  Arjun Ashokan  Olam  അര്‍ജുന്‍ അശോകന്‍റെ സസ്‌പെന്‍സ്‌ ത്രില്ലര്‍ ഓളം  അര്‍ജുന്‍ അശോകന്‍റെ ഓളം  ഓളം നാളെ മുതല്‍  ഓളം  അര്‍ജുന്‍ അശോകന്‍  വിഎസ് അഭിലാഷ്  ലെന
അര്‍ജുന്‍ അശോകന്‍റെ സസ്‌പെന്‍സ്‌ ത്രില്ലര്‍ ഓളം നാളെ മുതല്‍...

By

Published : Aug 3, 2023, 6:12 PM IST

അര്‍ജുന്‍ അശോകന്‍ (Arjun Ashokan) നായകനായി എത്തുന്ന ചിത്രം 'ഓളം' നാളെ (ഓഗസ്‌റ്റ് 4) മുതല്‍ തിയേറ്ററുകളില്‍. വിഎസ് അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ട് ഒരു സസ്‌പെന്‍സ്, ത്രില്ലര്‍ ജോണറിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

നടി ലെനയും അഭിലാഷും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന ആദ്യമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണിത്. വേറിട്ട ഗെറ്റപ്പിലാണ് സിനിമയില്‍ അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്‌റ്ററുകളും ട്രെയിലറും സ്‌നീക്ക് പീക്കുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വളരെ ഉദ്വേഗവും നിഗൂഢതയും നിറഞ്ഞതായിരുന്നു സിനിമയുടെ ട്രെയിലര്‍. 'ഓളം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഓളം' സ്‌നീക്ക് പീക്കിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അര്‍ജുന്‍ അശോകനും നോബി മാര്‍ക്കോസും തമ്മിലുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമായിരുന്നു സ്‌നീക്ക് പീക്കില്‍. മനുഷ്യ ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍റെ കഥാപാത്രം നോബി മാര്‍ക്കോസിനോട് പറയുന്നതാണ് രംഗം.

മകനും അച്ഛനും ഒരേ സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും 'ഓള'ത്തിനുണ്ട്. ഹരിശ്രീ അശോകനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ സുരേഷ്, ചന്ദ്ര മേനോന്‍, പൗളി വില്‍സന്‍ എന്നിവരും വേഷമിടും.

പുനത്തില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് സിനിമയുടെ നിര്‍മാണം . അഷ്‌കര്‍, നീരജ് രവി എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷംജിത്ത് മുഹമ്മദ് ആണ് എഡിറ്റിംഗ്. അരുണ്‍ തോമസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മിറാഷ് ഖാന്‍, കലാസംവിധാനം - വേലു വാഴയൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ - ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍, മേക്കപ്പ് - ആര്‍ജി വയനാടന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വസീം ഹൈദര്‍, കോ പ്രൊഡ്യൂസര്‍ - സേതുരാമന്‍ കണ്‍കോള്‍, റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒപ്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശശി പൊതുവാള്‍, ഡിസൈന്‍സ് - മനു ഡാവിഞ്ചി, പിആര്‍ഒ - മഞ്ജു ഗോപിനാഥ് എന്നിവരും നിര്‍വഹിച്ചു.

അതേസമയം 'കെങ്കേമ'വും നാളെയാണ് തിയേറ്ററുകളില്‍ എത്തുക. നവാഗതനായ ഷാഹ് മോന്‍ ബി പറേലില്‍ ആണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഒരു മുഴുനീള കോമഡിയായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചെറുപ്പക്കാരുടെ ആശയങ്ങളും സ്വപ്‌നങ്ങളും ഒക്കെയാണ് 'കെങ്കേമം' പറയുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, സണ്ണി ലിയോണി എന്നീ താരങ്ങളുടെ ഫാന്‍ ഫൈറ്റിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

Also Read:Kenkemam Movie | 'തമ്മിലടിക്കാന്‍' ആരാധകര്‍ എത്തുന്നു..!; കെങ്കേമം നാളെ മുതല്‍ തിയേറ്ററുകളില്‍

ABOUT THE AUTHOR

...view details