Olam first look poster : നടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന സിനിമ പ്രഖ്യാപിച്ചു. അര്‍ജുന്‍ അശോകനെ നായകനാക്കി വിഎസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഓളം എന്ന ചിത്രത്തിന് വേണ്ടിയാണ് ലെന തിരക്കഥാരചനയില്‍ പങ്കാളിയായിരിക്കുന്നത്. സംവിധായകന്‍ വിഎസ് അഭിലാഷുമായി ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
Arjun Ashokan s look in Olam: സിനിമയുടെ ഫസ്‌റ്റ്ലുക്കിനൊപ്പം നടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഈദ് ആശംസകളും ലെന നേര്‍ന്നു. 'ആദ്യമായി ഞാൻ കോ റൈറ്റര്‍ ആകുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍' - ലെന കുറിച്ചു.
Arjun Ashokan shares Olam poster: ചിത്രത്തിലെ അര്‍ജുന്‍ അശോകന്‍റെ ലുക്കുള്ള പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വേറിട്ട ഗെറ്റപ്പിലാണ് ഫസ്‌റ്റ് ലുക്കില്‍ അര്‍ജുന്‍ അശോകനെ കാണാനാവുക. അര്‍ജുന്‍ അശോകനും ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിട്ടുണ്ട്.
Harisree Ashokan in son s movie: ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ട് സസ്‌പെന്‍സ്, ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. മകന്‍ നായകനാകുന്ന ചിത്രത്തില്‍ അച്ഛന്‍ ഹരിശ്രീ അശോകനും വേഷമിടുന്നുണ്ട്. ലെന, നോബി മാര്‍ക്കോസ്, ബിനു പപ്പു, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. നീരജ് രവി, അഷ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. ഷംജിത്ത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും.
Olam crew members: സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും സംഗീതം അരുണ്‍ തോമസും നിര്‍വഹിക്കുന്നു. പുനത്തില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് നിര്‍മാണം. ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി കോസ്‌റ്റ്യൂം ഡിസൈന്‍ ഒരുക്കുന്നത്. ആര്‍ജി വയനാടന്‍, റഷീദ് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് മേക്കപ്പ്. ആര്‍ട്ട് ഡയറക്‌ടര്‍ - വേലു വാഴയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മിറാഷ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വസീം ഹൈദര്‍, കോ പ്രൊഡ്യൂസര്‍ - സേതുരാമന്‍ കണ്‍കോള്‍.
Arjun Ashokan film career: 2012ല്‍ 'ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്' എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ അശോകന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. നടന്‍ സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാന സംരംഭമായ 'പറവ'യിലൂടെയാണ് അര്‍ജുന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ശേഷം 'ബി.ടെക്ക്', 'ജൂണ്‍', 'വരത്തന്‍', 'ഉണ്ട', 'സൂപ്പര്‍ ശരണ്യ', 'ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി' തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തു.
Arjun Ashokan latest movies: ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങളാണ് അര്‍ജുന്‍ അശോകന്. 'രോമാഞ്ചം' ആണ് അര്‍ജുന്‍ അശോകന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്‌തമായാണ് 'രോമാഞ്ച'ത്തില്‍ അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെട്ടത്.
Also Read:'എന്നാലും നമ്മ പിടിച്ച് നിക്കണം' ; ഖാലി പേഴ്‌സ് ഓഫ് ബില്ല്യണേഴ്‌സിന്‍റെ ടീസര്‍ പുറത്ത്
Arjun Ashokan upcoming movies: അതേസമയം അര്‍ജുന്‍ വേഷമിട്ട നിവിന്‍ പോളി ചിത്രം 'തുറമുഖം', 'പ്രണയ വിലാസം', 'ഖാലി പേഴ്‌സ് ഓഫ് ബില്ല്യണേഴ്‌സ്' എന്നിവയും ഈ വര്‍ഷം റിലീസിനെത്തിയിരുന്നു. 'നാന്‍സി റാണി', 'ചാവേര്‍' എന്നിവയാണ് അര്‍ജുന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.