Archana Kavi against Kerala Police: രാത്രി യാത്രയ്‌ക്കിടെ കേരള പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടി അര്‍ച്ചന കവി. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി വീട്ടില്‍ നിന്നും വരുന്ന വഴിയിലാണ് അര്‍ച്ചനയ്‌ക്ക് പൊലീസില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. സ്‌ത്രീകള്‍ മാത്രമായി ഓട്ടോയില്‍ യാത്ര ചെയ്‌ത തങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അര്‍ച്ചന ഇക്കാര്യം പങ്കുവച്ചത്.
Archana Kavi Instagram story:'ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ നിര്‍ത്തി ചോദ്യം ചെയ്‌തു. ഓട്ടോയില്‍ യാത്ര ചെയ്‌തിരുന്ന ഞങ്ങളെല്ലാം സ്‌ത്രീകളായിരുന്നു. അവര്‍ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്.