കേരളം

kerala

ETV Bharat / entertainment

ദുബായ് തെരുവിൽ 'മാ തുജെ സലാം' പാടി ആരാധിക; വീഡിയോ പകർത്തി എ ആർ റഹ്‌മാൻ - എ ആർ റഹ്‌മാൻ

AR Rahman captures fan singing Maa Tujhe Salaam: ഫ്രഞ്ച് ഇന്തോനേഷ്യൻ ഗായിക സെലിനേഡി മാതാഹാരിയാണ് ദുബായ് തെരുവിൽ വച്ച് എ ആർ റഹ്‌മാന്‍റെ മുന്നിൽ 'മാ തുജെ സലാം' ഗാനം പാടിയത്.

AR Rahman captures fan performance  AR Rahman Maa Tujhe Salaam song  എ ആർ റഹ്‌മാൻ  എ ആർ റഹ്മാന് മുന്നിൽ പാടി ആരാധിക
AR Rahman

By ETV Bharat Kerala Team

Published : Jan 14, 2024, 1:14 PM IST

ദുബായ്തെരുവിൽ താൻ ഈണമിട്ട ഗാനം ആലപിച്ച ആരാധികയുടെ വീഡിയോ പകർത്തി ഇന്ത്യയുടെ അഭിമാന സംഗീതജ്ഞൻ എ ആർ റഹ്‌മാൻ. ഗായികയുടെ ദൃശ്യം റഹ്‌മാൻ പകർത്തുന്ന ഹൃദയസ്‌പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദുബായിൽ വച്ചാണ് തന്‍റെ കടുത്ത ആരാധികയായ ഫ്രഞ്ച് ഇന്തോനേഷ്യൻ ഗായിക സെലിനേഡി മാതാഹാരിയെ (Celinedee Matahari) റഹ്‌മാൻ കണ്ടുമുട്ടിയത് (AR Rahman captures French Indonesian fan performing Maa Tujhe Salaam).

റഹ്‌മാനെ കണ്ടമാത്രയിൽ പെൺകുട്ടി കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന് വേണ്ടി ഒരു ഗാനം ആലപിക്കട്ടെ എന്നായി സെലിനേഡി മാതാഹാരി. റഹ്‌മാൻ സമ്മതിച്ചതോടെ സെലിനേഡി പാടിത്തുടങ്ങി. കാറിന് പുറത്ത് നിന്ന് ഗിറ്റാറിൽ ഈണമിട്ട് റഹ്‌മാന്‍റെ തന്നെ ഗാനമായ 'മാ തുജെ സലാം' അവൾ പാടി.

ഇതോടെ റഹ്‌മാനും ഏറെ ഹാപ്പി. വിദേശ വനിത ഹിന്ദി ഗാനം ആലപിക്കുന്നത് അദ്ദേഹം ഉടൻ തന്നെ തന്‍റെ ഫോണിൽ പകർത്തി. റഹ്‌മാൻ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഹൃദയസ്‌പർശിയായ വീഡിയോ മാസ്‌ട്രോ പങ്കിട്ടത്.

സെലിനേഡിയും തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഗാനം പങ്കുവച്ചിട്ടുണ്ട്. ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്‌മാനെ കണ്ടുമുട്ടിയതിലുള്ള സന്തോഷവും അദ്ദേഹത്തോടുള്ള ആദരവും സെലിനേഡി പോസ്റ്റിൽ വ്യക്തമാക്കി. നിരവധി പേരാണ് സെലിനേഡിയെ അഭിനന്ദിച്ചും അവൾക്ക് ലഭിച്ച അപൂർവ സൗഭാഗ്യത്തിൽ സന്തോഷം പങ്കുവച്ചും കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുന്നത്.

അതേസമയം റഹ്‌മാൻ സംഗീതം പകർന്ന നിരവധി സിനിമകളാണ് റിലീസിന് കാത്തിരിക്കുന്നത്. ഐശ്വര്യ രജനികാന്തിന്‍റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സലാം, ശിവകാർത്തികേയനും രാകുൽ പ്രീത് സിങ്ങും ഒന്നിക്കുന്ന തമിഴ് ചിത്രം അയലാൻ, രാം ചരണിന്‍റെ പേരിടാത്ത ചിത്രവും (RC16) ദിൽജിത് ദോസഞ്ചും പരിനീതി ചോപ്രയും അഭിനയിച്ച 'ചംകില'യും അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പ്രൊജക്‌ടുകളിൽ ഉൾപ്പെടുന്നു.

മലയാളത്തിൽ ബ്ലെസിയുടെ 'ആടുജീവിതം' സിനിമയ്‌ക്കായി സംഗീതം ഒരുക്കിയതും എ ആർ റഹ്‌മാനാണ്. ബ്ലെസി - പൃഥ്വിരാജ്- ബെന്യാമിൻ ടീമിന്‍റെ സ്വപ്‌ന പദ്ധതിയായ 'ആടുജീവിതം' ഏപ്രിൽ 10ന് തിയേറ്ററുകളിൽ റിലീസിനെത്തും. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ ചിത്രം മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക.

READ MORE:കണ്ണുകളിലെ തീക്ഷ്‌ണത, നജീബായി ഞെട്ടിച്ച് പൃഥ്വിരാജ് ; 'ആടുജീവിതം' ഫസ്റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details