കേരളം

kerala

ETV Bharat / entertainment

അപ്‌സരയുടെ പോസ്‌റ്റര്‍ ഡിസൈനിങ് വീഡിയോ വൈറല്‍ - Apsara poster designer

Apsara poster desigining video: അപ്‌സര എന്ന സിനിമയ്‌ക്കായി തയ്യാറാക്കിയ ഇല്ല്യൂസ്‌ട്രേഷന്‍ പോസ്‌റ്ററിന്‍റെ ഡിസൈന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പുതുമുഖങ്ങള്‍ അണിനിരക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് അപ്‌സര.

അപ്‌സരയുടെ പോസ്‌റ്റര്‍ ഡിസൈനിംഗ്‌ വീഡിയോ  Apsara poster desigining video  Apsara movie poster  Apsara poster designer  Apsara cast and crew
അപ്‌സരയുടെ പോസ്‌റ്റര്‍ ഡിസൈനിംഗ്‌ വീഡിയോ വൈറല്‍

By

Published : Jun 15, 2022, 5:56 PM IST

Apsara movie poster: പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്‌ണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് 'അപ്‌സര'. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ 'അപ്‌സര'യുടെ പോസ്‌റ്റര്‍ മേക്കിംഗ്‌ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Apsara poster desigining video: സിനിമയ്‌ക്കായി തയ്യാറാക്കിയ ഇല്ല്യൂസ്‌ട്രേഷന്‍ പോസ്‌റ്ററിന്‍റെ ഡിസൈന്‍ ഇതിനോടകം തന്നെ ചർച്ചയായിരുന്നു. സംവിധായകൻ തരുൺ മൂർത്തി, തിരക്കഥാകൃത്ത് ദിനിൽ പികെ, എഡിറ്റർ നിഖിൽ വേണു തുടങ്ങി നിരവധി പ്രമുഖര്‍ പോസ്‌റ്റര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Apsara poster designer: ദൂരദര്‍ശനിലെ കാര്‍ട്ടൂണ്‍ പരമ്പര ആയിരുന്ന കാട്ടിലെ കണ്ണന്‍റെ സംവിധായകനും അനിമേറ്ററുമായ ജയദീപ്‌ കോതമംഗലം ആണ് 'അപ്‌സര'യുടെ പോസ്‌റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും അനിമേഷൻ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ജയദീപ് കോതമം​ഗലം. 100 സ്‌റ്റോറീസിന്‍റെ ബാനറില്‍ ബിജേഷ്‌ മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Apsara cast and crew: അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ജയകുമാർ ചെങ്ങമനാട്, ബാൽ ആന്‍റണി പാപ്പു എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. സാമുവൽ എബി പശ്ചാത്തല സം​ഗീതവും നിര്‍വഹിക്കും, സുരേഷ് ചെമ്മനാട് ആണ് മേക്കപ്പ്. ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Also Read: പുതുമുഖങ്ങൾ ഒരുമിക്കുന്ന ചിത്രം അപ്‌സരയുടെ ഫസ്‌റ്റ്‌ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details