കേരളം

kerala

ETV Bharat / entertainment

'ഇന്ത്യയിലെ മികച്ച നടി ഞാനാണെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല'; പുരസ്‌കാര നിറവില്‍ അപര്‍ണ

Aparna Balamurali about best actress award: 'സൂരറൈ പോട്ര്' എന്ന തന്നെ അവാർഡിന് അർഹയാക്കിയ ചിത്രത്തിന് കിട്ടിയ സ്വീകാര്യത വളരെ വലുതായിരുന്നെന്ന് അപര്‍ണ. ഈ ചിത്രത്തിലെ അഭിനയം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും നടി പറഞ്ഞു.

പുരസ്‌കാര നിറവില്‍ അപര്‍ണ  Aparna Balamurali about National Film Award  Aparna Balamurali about best actress award  Aparna Balamurali about upcoming projects  അപർണ ബാലമുരളി  ദേശീയ ചലച്ചിത്ര പുരസ്‌കാരം  സൂരറൈ പോട്ര്
'ഇന്ത്യയിലെ മികച്ച നടി ഞാനാണെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല'; പുരസ്‌കാര നിറവില്‍ അപര്‍ണ

By

Published : Jul 23, 2022, 5:02 PM IST

Updated : Jul 23, 2022, 8:09 PM IST

എറണാകുളം:ഇന്ത്യയിലെ മികച്ച നടി താനാണ് എന്നത് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ അപർണ ബാലമുരളി. അവാർഡ് പ്രഖ്യാപനം വരുന്നത് വരെ വലിയ മാനസിക സമ്മർദത്തിലായിരുന്നു എന്നും, അവാർഡിന് വേണ്ടി തന്‍റെ പേര് പരിഗണിച്ചത് തനിക്ക് വലിയ കാര്യമായിരുന്നു എന്നും അപർണ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.

പുരസ്‌കാര നിറവില്‍ അപര്‍ണ

Aparna Balamurali about best actress award: 'സൂരറൈ പോട്ര്' എന്ന തന്നെ അവാർഡിന് അർഹയാക്കിയ ചിത്രത്തിന് കിട്ടിയ സ്വീകാര്യത വളരെ വലുതായിരുന്നു. ഒടിടിയിൽ ചിത്രം കണ്ടവർ അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. സിനിമ കണ്ട് നടൻ ജയറാം അന്ന് തന്നെ വിളിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈയൊരു കഥാപാത്രത്തിന് വേണ്ടി ഒരു വർഷത്തോളം തയ്യാറെടുത്തിരുന്നു. ഈയൊരു കാലയളവിൽ മറ്റു സിനിമകളൊന്നും സ്വീകരിച്ചിരുന്നില്ല, അപര്‍ണ പറഞ്ഞു.

ഈ ചിത്രത്തില്‍ അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്. പ്രേക്ഷകർ തന്‍റെ കഥാപാത്രത്തെ മറക്കരുത് എന്നാണ് തന്‍റെ ആഗ്രഹം. മലയാളത്തിൽ അത്തരത്തിലുള്ള നല്ല സിനിമകൾ തനിക്ക് വന്നിട്ടുണ്ട്. അടുത്ത് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം വളരെ പ്രതീക്ഷയുള്ളതാണ്.

മലയാള സിനിമ എല്ലാവരും ശ്രദ്ധിക്കുന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. മോഹൻലാൽ ഉൾപ്പെടെ സിനിമ രംഗത്തെ പ്രമുഖരൊക്കെ അഭിനന്ദനമറിയിക്കാൻ വിളിച്ചിരുന്നു. സിനിമകളിൽ സ്‌ത്രീ കഥാപാത്രങ്ങൾ ശക്തമായി വരുന്നുണ്ട്. പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. പ്രേക്ഷകരുടെ പിന്തുണയാണ് ഏറ്റവും വലുത്. കൂടുതലും മലയാള സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളത്', അപര്‍ണ കൂട്ടിച്ചേര്‍ത്തു.

Aparna Balamurali about upcoming projects: സിനിമയിൽ സ്‌ത്രീ പുരുഷ സമത്വം ഘട്ടം ഘട്ടമായി നടപ്പിലാകുന്നുണ്ടെന്നും നടി പറഞ്ഞു. 'ആരെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വേതനം വാങ്ങിക്കാറില്ല. ആർട്ടിസ്‌റ്റുകളെ സഹായിക്കുന്ന സിനിമകൾക്ക് വേണ്ടി വേതനം കുറയ്‌ക്കാൻ തയ്യാറാണ്. സിനിമ മേഖലയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് തുല്യ ശമ്പളം നൽകണം. താൻ വലിയ ശമ്പളം വാങ്ങാറില്ലാത്തതുകൊണ്ട് കുറയ്‌ക്കേണ്ട കാര്യമില്ല'. സമൂഹത്തിന് ഗുണകരമായ ചിത്രങ്ങൾ വന്നാൽ ശമ്പളം കുറയ്‌ക്കാൻ തയ്യാറാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അപർണ ബാലമുരളി പറഞ്ഞു.

Also Read: മികച്ച നടി അപര്‍ണ ബാലമുരളി, സംവിധായകൻ സച്ചി, സഹനടൻ ബിജുമേനോൻ: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി മലയാളം

Last Updated : Jul 23, 2022, 8:09 PM IST

ABOUT THE AUTHOR

...view details