കേരളം

kerala

ETV Bharat / entertainment

വിമര്‍ശനങ്ങള്‍ പേടിച്ചല്ല ശോഭായാത്രയില്‍ വേഷമണിയാതിരുന്നത്, ഫോട്ടോഷൂട്ടിന് പിന്നാലെ അനുശ്രീ - Anusree photoshoot

Anusree photoshoot: ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പങ്കെടുത്ത് അനുശ്രീ. വിര്‍മശനങ്ങള്‍ പേടിച്ചല്ല ശോഭായാത്രയില്‍ വേഷം അണിയാതിരുന്നതെന്ന് നടി

Anusree on Sreekrishna Jayanthy Shobhayathra  വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നാലെ അനുശ്രീ  Anusree photoshoot on Sreekrishna Jayanthy  Anusree latest movies  Anusree debut movie  Anusree photoshoot  ഘോഷയാത്രിയില്‍ പങ്കെടുത്ത് നടി അനുശ്രീ
വിമര്‍ശനങ്ങളെ പേടിച്ചല്ല ശോഭ യാത്രയില്‍ വേഷം അണിയാതിരുന്നത്, വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നാലെ അനുശ്രീ

By

Published : Aug 19, 2022, 8:39 PM IST

Anusree photoshoot on Sreekrishna Jayanthy: ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചുള്ള നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്രീകൃഷ്‌ണ വേഷത്തിലുള്ള അനുശ്രീയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. നടി പങ്കുവച്ച കൃഷ്‌ണനും രാധയും തമ്മിലുള്ള പ്രണയ രംഗങ്ങളടങ്ങിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Anusree on Sreekrishna Jayanthy Shobhayathra : ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയിലും അനുശ്രീ പങ്കെടുത്തു. കമുകംചേരിയിലെ ശോഭായാത്രയിലാണ് നടി പങ്കെടുത്ത്. ഘോഷയാത്രയ്‌ക്കിടെ അനുശ്രീ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. ശോഭായാത്രയില്‍ രാഷ്‌ട്രീയം കാണരുതെന്ന് നടി പറഞ്ഞു.

'കൃഷ്‌ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിന്‌ അനുസരിച്ച് ആ സമയത്ത് നമുക്ക് ഏത്‌ വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്‍റെ കുഞ്ഞ്‌ കൃഷ്‌ണനായി എത്തി. ആദ്യമായാണ് അവന്‍ കൃഷ്‌ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.

വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാന്‍ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ്‌ വരില്ലല്ലോ? ഇതൊന്നും പാര്‍ട്ടി പരമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും അതിനെ രാഷ്‌ട്രീയവത്കരിക്കരുത്. ഓര്‍മവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തില്‍ നമ്മളൊക്കെ രാഷ്‌ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്'- അനുശ്രീ പറഞ്ഞു.

'ചിങ്ങ മാസത്തില്‍ കറുത്ത പക്ഷത്തിലെ അഷ്‌ടമിയും രോഹിണിയും ചേര്‍ന്ന നാളില്‍ ഭൂജാതനായ അമ്പാടിക്കണ്ണനെ മനസ്സു കൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന എല്ലാവര്‍ക്കും ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍. അവതാര പുരുഷനായ ശ്രീകൃഷ്‌ണ ഭഗവാന്‍റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ'. -ഇപ്രകാരമായിരുന്നു ശ്രീകൃഷ്‌ണനായുള്ള ഫോട്ടോ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് അനുശ്രീ കുറിച്ചത്. നിതിന്‍ നാരായണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Anusree latest movies: മോഹന്‍ലാല്‍ - ജീത്തു ജോസഫ്‌ കൂട്ടുകെട്ടിലൊരുങ്ങിയ 'ട്വല്‍ത്ത് മാന്‍' ആണ് റിലീസ്‌ ചെയ്‌ത അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രം. 'താര' ആണ് നടിയുടെ വരാനിരിക്കുന്ന ചിത്രം. ദേശ്‌വിന്‍ പ്രേം സംവിധാനം ചെയ്‌ത ചിത്രത്തില്‍ ശ്രീനിവാസനും കേന്ദ്രകഥാപാത്രമായെത്തുന്നു. സെപ്‌റ്റംബര്‍ 18ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

Anusree debut movie: ലാല്‍ ജോസ്‌ ചിത്രം 'ഡയമണ്ട് നെക്ലേസി'ലൂടെയാണ് അനുശ്രീ അഭിനയ രംഗത്തെത്തിയത്. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ അനുശ്രീ കാഴ്‌ചവച്ചത്. 'ഡയമണ്ട് നെക്ലേസി'ലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു അനുശ്രീ. പിന്നീട്‌ നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി.

ABOUT THE AUTHOR

...view details