തെന്നിന്ത്യയുടെ പ്രിയ താരം അനുഷ്‌ക ഷെട്ടി (Anushka Shetty) നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി' (Miss Shetty Mr Polishetty). അനുഷ്‌ക ഷെട്ടിയുടെ വൻ തിരിച്ചുവരവ് ചിത്രമാകും എന്ന് പ്രതീക്ഷയുള്ള 'മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി'യുടെ ട്രെയിലര്‍ പുറത്തുവന്നു (Miss Shetty Mr Polishetty Trailer). മഹേഷ് ബാബു പി (Mahesh Babu P) ആണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
പ്രഖ്യാപനം മുതൽക്ക് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഇടവേളയ്‌ക്ക് ശേഷം അനുഷ്‌ക ഷെട്ടി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രത്തിനായി ഏറെ കാലമായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട്. എന്നാൽ നിരവധി തവണ ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചിരുന്നു. സെപ്‍തംബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം.
ചിത്രത്തിനായുള്ള കാത്തിപ്പിനിടെ ട്രെയിലർ വന്നെത്തിയിരിക്കുന്ന സന്തോഷത്തിലാണ് ആരാധകർ. നവീൻ പോളിഷെട്ടിയാണ് (Naveen Polishetty) ചിത്രത്തിലെ നായകൻ. യുവി ക്രിയേഷൻസിന്‍റെ ബാനറിർ വംശി - പ്രമോദ് ആണ് മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി' നിര്‍മിക്കുന്നത്.
നീരവ് ഷാ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ കോത്തഗിരി വെങ്കിടേശ്വര റാവു ആണ്. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാസംവിധാനം - രാജീവൻ നമ്പ്യാർ, പബ്ലിസിറ്റി ഹെഡ് - ഉജ്വൽ, ഡിജിറ്റൽ പാർട്‌നർ - വാക്ക് ഔട്ട് മീഡിയ, മാർക്കറ്റിങ് - വാൾസ് ആൻഡ് ട്രെൻഡ്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.