Anushka Sharma penned a note for Virat Kohli: ഭര്‍ത്താവ് വിരാട് കോലിക്ക് ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മ. ട്വന്‍റി-20 ലോക കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടിയ സാഹചര്യത്തിലാണ് കോലിയെ പ്രശസംസിച്ച് അനുഷ്‌ക രംഗത്തെത്തിയത്. തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചായിരുന്നു ഇതെന്നും കോലിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നുമാണ് അനുഷ്‌ക കുറിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് നടി കുറിപ്പ് പങ്കുവച്ചത്. കോലിയെ പ്രശംസിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളുടെ ചിത്രങ്ങളും അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്.
Anushka Sharma called Virat a freaking beauty: "യൂ ബ്യൂട്ടി..യൂ ഫ്രീക്കിംഗ് ബ്യൂട്ടി.. ഈ രാത്രി നീ ആളുകളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു.. അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുതകരമായ മനുഷ്യനാണ്. നിന്‍റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോള്‍ കണ്ടതെന്ന് എനിക്ക് പറയാന്‍ കഴിയും.
അമ്മ റൂമില്‍ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ മാത്രം നമ്മുടെ മകള്‍ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവള്‍ക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാള്‍ ശക്തനായി തന്‍റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു.. നിന്‍റെ സ്‌നേഹത്തിന് പരിധിയില്ല. നിന്നെ എന്നന്നേയ്‌ക്കുമായി സ്‌നേഹിക്കുന്നു."-അനുഷ്‌ക കുറിച്ചു.