Anushka Sharma shares a sun kissed selfie: സൂര്യനെ ചുംബിച്ച മനോഹരമായ സെല്‍ഫി പങ്കുവച്ച് ആരാധകര്‍ക്ക് ഗുഡ്‌മോര്‍ണിങ് ആശംസകള്‍ അറിയിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഞായറാഴ്‌ച രാവിലെ തന്നെ സെല്‍ഫി പങ്കിടാന്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ എത്തുകയായിരുന്നു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായാണ് അനുഷ്‌ക സെല്‍ഫി പങ്കുവച്ചത്. ചിത്രത്തില്‍ ഗുഡ്‌മോണിംഗ്‌സ് എന്നും താരം കുറിച്ചിട്ടുണ്ട്.
Anushka Sharma Bangkok trip: ഒരു മേക്കപ്പുമില്ലാതെയാണ് സെല്‍ഫിയില്‍ താരത്തെ കാണാനാവുക. വളരെ ലളിതമായ ഒരു കറുത്ത ടോപ്പും ചെറിയൊരു ചെയിനും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അനുഷ്‌ക ബാങ്കോക്കിലേക്ക് പോയത്. ബാങ്കോക്ക് ട്രിപ്പിനിടെയുള്ള രസകരമായ ചിത്രങ്ങളും അനുഷ്‌ക ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
Anushka Sharma cameo in Qala: അതേസമയം അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ് താരം. 'ഖാല'യിലെ അതിഥി വേഷത്തിലൂടെ താരം ഏവരെയും അത്‌ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ അനുഷ്‌കയുടെ സാന്നിധ്യം വളരെ രഹസ്യമായി തന്നെ അണിയറപ്രവര്‍ത്തകര്‍ സൂക്ഷിച്ചിരുന്നു. 'ഖാല' യുടെ റിലീസിന് ശേഷമാണ് ചിത്രത്തിലെ അനുഷ്‌കയുടെ സാന്നിധ്യം ബോളിവുഡിനകത്തും പുറത്തും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായത്.