'പ്രേമം' സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ച നടിയാണ് അനുപമ പരമശ്വരൻ. തുടക്കം മലയാളത്തിലാണെങ്കിലും നിലവിൽ തെലുഗു സിനിമയിലാണ് താരം സജീവം. 'ടില്ലു സ്‍ക്വയറാ'ണ് അനുപമ പരമേശ്വരന്‍റെ പുതിയ തെലുഗു ചിത്രം. സിദ്ദു നായകനാകുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ് (Anupama Parameswaran Siddu Jonnalagadda starrer Tillu Square).
ചിത്രത്തിലെ രാധിക എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദിത്യ മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ചുരുങ്ങിയ സമയംകൊണ്ട് തന്നെ 25 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. റാം മിരിയാലയാണ് ഗാനത്തിന്‍റെ സംഗീതം സംവിധാനം നിർവഹിച്ചത് (Anupama Parameswaran Tillu Square Radhika Lyric Video ).
കസര്‍ള ശ്യാമാണ് ഗാന രചന. റാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ആദിത്യ മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സിദ്ദു നായകനായി എത്തിയ ഡിജെ ടില്ലു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ടില്ലു സ്‍ക്വയര്‍.
മല്ലിക് റാം ആണ് ടില്ലു സ്‍ക്വയര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. സിത്താര എന്‍റർടെയിൻമെൻസ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശിയാണ് ടില്ലു സ്‍ക്വയര്‍ നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.