കേരളം

kerala

ETV Bharat / entertainment

Tiger Nageswara Rao | രവി തേജയുടെ 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ പുതിയ ക്യാരക്‌ടർ പോസ്റ്ററെത്തി ; ഐബി ഓഫിസറായി അനുപം ഖേർ - അനുപം ഖേർ

കുപ്രസിദ്ധ കൊള്ളക്കാരൻ ടൈഗർ നാഗേശ്വര റാവുവിനെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തില്‍ രാഘവേന്ദ്ര രജ്‌പുത് എന്ന കഥാപാത്രമായാണ് അനുപം ഖേർ എത്തുന്നത്

Anupam Kher  Tiger Nageswara Rao  Ravi Teja  Anupam Kher in Ravi Teja movie Tiger Nageswara Rao  Anupam Kher in Tiger Nageswara Rao  Tiger Nageswara Rao new character poster  Ravi Teja movie Tiger Nageswara Rao  ടൈഗർ നാഗേശ്വര റാവു  രവി തേജയുടെ ടൈഗർ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവു പുതിയ ക്യാരക്‌ടർ പോസ്റ്റർ  ഐബി ഓഫിസറായി അനുപം ഖേർ  അനുപം ഖേർ  ടൈഗര്‍ നാഗേശ്വര റാവു അനുപം ഖേർ
Tiger Nageswara Rao

By

Published : Aug 16, 2023, 7:07 PM IST

തെലുഗു സൂപ്പർ സ്റ്റാർ രവി തേജയെ (Ravi Teja) നായകനാക്കി വംശി പൈഡിപ്പള്ളി (Vamshi Paidipally) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു' (Tiger Nageswara Rao). അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിർമിക്കുന്ന ഈ ചിത്രത്തിലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവന്നു. പ്രധാന വേഷത്തില്‍ എത്തുന്ന അനുപം ഖേറിന്‍റെ (Anupam Kher) പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഓഫിസറായാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ നടൻ അനുപം ഖേർ 'ടൈഗര്‍ നാഗേശ്വര റാവു'വിൽ എത്തുന്നത്. 'രാഘവേന്ദ്ര രജ്‌പുത്' എന്നാണ് ഇദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

അഞ്ച് ഭാഷകളില്‍ പാൻ - ഇന്ത്യന്‍ ചിത്രമായാണ് 'ടൈഗര്‍ നാഗേശ്വര റാവു' എത്തുന്നത്. സിനിമയിലെ തന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുപം ഖേറും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. അഞ്ച് ഭാഷകളിലായാണ് ക്യാരക്‌ടർ പോസ്റ്റർ പുറത്തിറക്കിയിട്ടുള്ളത്.

'വരാനിരിക്കുന്ന ചിത്രമായ ടൈഗർ നാഗേശ്വര റാവിലെ എന്‍റെ കഥാപാത്രമായ രാഘവേന്ദ്ര രജ്‌പുതിന്‍റെ ഫസ്റ്റ് ലുക്ക് പങ്കിടുന്നതിൽ സന്തോഷമുണ്ട്!!! ജയ് ഹോ!' എന്ന് കുറിച്ചുകൊണ്ടാണ് മുതിർന്ന നടൻ പോസ്റ്റർ പങ്കുവച്ചത്.

ഒരു ആക്ഷൻ പാക്ക്‌ഡ് ത്രില്ലർ ചിത്രമായാണ് വംശി പൈഡിപ്പള്ളി 'ടൈഗര്‍ നാഗേശ്വര റാവു' അണിയിച്ചൊരുക്കുന്നത്. 1970കളാണ് സിനിമയുടെ കഥാപശ്ചാത്തലം. ആന്ധ്രാപ്രദേശിലെ സ്റ്റുവർട്ട്‌പുരം സ്വദേശിയായ കുപ്രസിദ്ധ കൊള്ളക്കാരൻ ടൈഗർ നാഗേശ്വര റാവുവിനെ ചുറ്റിപ്പറ്റിയാണ് കഥ. നിയമപാലകരുടെ പിടിയിൽ നിന്നും എപ്പോഴും തന്ത്രപൂർവം രക്ഷപ്പെടുന്ന ടൈഗർ നാഗേശ്വര റാവുവിന്‍റെ ആകർഷകവും കൗതുകവും നിറഞ്ഞ കഥയാണ് അണിയറ പ്രവർത്തകർ വെള്ളിത്തിരയിലേക്ക് പകർത്തുന്നത്.

രവി തേജയാണ് ടൈഗർ നാഗേശ്വര റാവുവിന് ജീവൻ പകരുന്നത്. രവി തേജയുടെ ആദ്യ പാൻ - ഇന്ത്യ സംരംഭം കൂടിയാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ രവി തേജയുടെ കരിയറില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാവും 'ടൈഗർ നാഗേശ്വര റാവു'.

ഏറെ വ്യത്യസ്‌തമായ ലുക്കിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ രവി തേജയുടെ ഫസ്‌റ്റ് ലുക്ക് ആരാധകർ ആഘോഷപൂർവം ഏറ്റെടുത്തിരുന്നു. തടങ്കലില്‍ അടയ്‌ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററില്‍ അവതരിപ്പിച്ചത്. ശൗര്യമേറിയ കണ്ണുകളും ഇടതൂര്‍ന്ന താടിയുമുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക.

'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ലോകത്തെ, പ്രേക്ഷകർക്ക് പരിചയപ്പെടുത്താനായി ഒരുക്കിയ കണ്‍സെപ്‌റ്റ് വീഡിയോയും മികച്ച പ്രതികരണം നേടിയിരുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും നായികമാരായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജോൺ എബ്രഹാമും അണിനിരക്കുന്നു.

ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസയാണ്. മായങ്ക് സിന്‍ഘാനിയ കോ-പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഒക്‌ടോബര്‍ 20ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details