Anto Joseph about 2018: കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ലേത്. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈ പിടിച്ച് കയറ്റിയ ധൈര്യശാലികളായ മലയാളികളുടെ കഥ അന്നത്തെ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. വര്‍ഷം നാലു കഴിയുമ്പോള്‍ 2018ലെ പ്രളയം പശ്ചാത്തലമാക്കിയുള്ള സിനിമ റിലീസിനൊരുങ്ങുകയാണ്. പല സാഹചര്യത്തില്‍ ഷൂട്ടിങ് മുടങ്ങിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
Anto Joseph about Jude Anthany movie: '2018' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് സിനിമയെ കുറിച്ച് വികാരനിര്‍ഭര കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിര്‍മാതാവ് ആന്‍റോ ജോസഫും അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജില്‍ സിനിമയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചു. പ്രളയം കൊണ്ടു പോയ ആത്മാക്കള്‍ക്ക് '2018' എന്ന ചിത്രം ഒരു സമര്‍പ്പണം ആണെന്നാണ് ആന്‍റോ ജോസഫ് പറയുന്നത്.
Anto Joseph Facebook post: '2018 കേരളത്തിന് മഹാപ്രളയത്തിന്‍റെ തോരാത്ത ഓര്‍മയാണ്. ഇപ്പോഴും നമുക്കുള്ളിലുണ്ട് ആ വര്‍ഷം ഓഗസ്‌റ്റിലെ ഉറങ്ങാത്ത രാത്രികളും ദു:സ്വപ്‌നങ്ങളും സര്‍വ്വതും ഒഴുക്കിക്കൊണ്ടുപോയ ജല പ്രവാഹവും കിടപ്പാടം വരെ ഉപേക്ഷിച്ചുള്ള പലായനവും... പക്ഷേ അതിനെയും മലയാളി അതീജിവിച്ചു... കൊരുത്തു പിടിച്ച കൈകളിലും മനസുകളിലും നമ്മള്‍ പ്രളയത്തെ തോല്‍പ്പിച്ചു.
മലയാളിയുടെ ഒരുമയിലും നിശ്ചയ ദാര്‍ഢ്യത്തിലും ലോകം അതിശയിച്ചു. അഭ്രപാളിയില്‍ ആ കഥ പറയുമ്പോള്‍ അതിന്‍റെ പേര് 2018 എന്നല്ലാതെ മറ്റെന്ത്! വേണു കുന്നപ്പിള്ളിക്കും സികെ പത്മകുമാറിനുമൊപ്പം ചേര്‍ന്ന് നിര്‍മിക്കുന്ന 2018 എന്ന സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു. ജൂഡ് ആന്‍റണിയാണ് സംവിധായകന്‍. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.