കേരളം

kerala

ETV Bharat / entertainment

നസ്രിയ നായികയായ അണ്ടെ സുന്ദരാനികി നെറ്റ്‌ഫ്‌ളിക്‌സിൽ; ഒടിടി റിലീസ് തീയതി അറിയാം... - അന്‍റെ സുന്ദരാനികി നെറ്റ്ഫ്ലിക്‌സ് റിലീസ്

ജൂൺ 10നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റർ റിലീസ്. സിനിമ റിലീസ് ചെയ്‌ത കേന്ദ്രങ്ങളില്‍ എല്ലാം മികച്ച പ്രതികരണമാണ് നേടിയത്

Ante Sundaraniki Netflix release  Ante Sundaraniki OTT platform  Ante Sundaraniki Nazriya Nazim Nani  Nazriya telugu debut  അന്‍റെ സുന്ദരാനികി ഒടിടി റിലീസ്  അന്‍റെ സുന്ദരാനികി നെറ്റ്ഫ്ലിക്‌സ് റിലീസ്  നസ്രിയ നസീം നാനി ചിത്രം അന്‍റെ സുന്ദരാനികി
അന്‍റെ സുന്ദരാനികി ഇനി നെറ്റ്ഫ്ലിക്‌സിൽ

By

Published : Jul 3, 2022, 6:19 PM IST

Updated : Jul 3, 2022, 6:35 PM IST

മലയാളികളുടെ പ്രിയതാരം നസ്രിയ ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം 'അണ്ടെ സുന്ദരാനികി' ഒടിടി റിലീസിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. ജൂൺ 10ന് തിയേറ്റർ റിലീസായ സിനിമ ജൂലൈ 10നാണ് ഒടിടിയില്‍ എത്തുന്നത്. നെറ്റ്‌ഫ്‌ളിക്‌സാണ് ഹിറ്റ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയത്.

നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനായ സിനിമയിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ് എന്നീ ഭാഷകളിലും ചിത്രം നെറ്റ്‌ഫ്‌ളിക്‌സിൽ റിലീസാകും.

റൊമാന്‍റിക്ക് കോമഡി എന്‍റർടെയ്‌നറായ സിനിമയുടെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത് വിവേക് ആത്രേയയാണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമാണം. നികേത്‌ ബൊമ്മിയാണ് ഛായാഗ്രഹണം. അണ്ടെ സുന്ദരാനികി തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു.

Last Updated : Jul 3, 2022, 6:35 PM IST

ABOUT THE AUTHOR

...view details