അന്താരാഷ്ട്ര കർണാടക ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാര നേട്ടവുമായി അനിൽ തോമസിന്‍റെ 'ഇതുവരെ' സിനിമ (Anil Thoams's Ithuvare Movie). മികച്ച പരിസ്ഥിതി സിനിമയ്‌ക്കുള്ള പുരസ്‌കാരമാണ് മൂന്നാമത് അന്താരാഷ്ട്ര കർണാടക ഫിലിം ഫെസ്റ്റിവലിൽ ചിത്രം സ്വന്തമാക്കിയത്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി അനിൽ തോമസ് സംവിധാനം ചെയ്‌ത സിനിമയാണ് 'ഇതുവരെ' (Ithuvare won the best environmental film at Karnataka International Film Festival).
കലാഭവൻ ഷാജോൺ ആണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. ലത ദാസ് നായികയായ ചിത്രത്തിൽ പ്രേം പ്രകാശ്, വിജയകുമാർ, രാജേഷ് ശർമ്മ, പീറ്റർ ടൈറ്റസ്, രാജ്‌കുമാർ, റോഷിത് ലാൽ, ഡോ അമർ രാമചന്ദ്രൻ, സ്വാതി, നെഹല ഫാത്തിമ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തിയത്.
ചിത്രം ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻസിന്‍റെ (International Federation of Film Producers' Associations- FIAPF) അംഗീകാരമുള്ള കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലേക്ക് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓൾ സ്‌മൈൽസ് ഡ്രീം മൂവീസിന്‍റെ ബാനറിൽ ഡോ. ടൈറ്റസ് പീറ്ററാണ് 'ഇതുവരെ' നിർമിച്ചിരിക്കുന്നത്.
സംവിധായകൻ അനിൽ തോമസ് തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും. നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന് ശേഷം അനിൽ തോമസ് ഒരുക്കിയ സിനിമ കൂടിയാണ് 'ഇതുവരെ'. കലാഭവൻ ഷാജോൺ മെട്രോ നഗരമായ കൊച്ചിയിൽ നിന്നും മലയോര മേഖലയിലേക്ക് എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം പ്രധാനമായും മണ്ണിനെയും പ്രകൃതിയെയുമാണ് പശ്ചാത്തലമാക്കുന്നത്.
സുനിൽ പ്രേം എൽ എസാണ് ഇതുവരെ സിനിമയുടെ ഛായാഗ്രാഹകൻ. കെ ശ്രീനിവാസ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഔസേപ്പച്ചനാണ് ഈ ചിത്രത്തിലെ ഹൃദയസ്‌പർശിയായ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. കെ ജയകുമാർ ആണ് ഗാനരചന.
കലാസംവിധാനം : അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : ഷെറിൻ സ്റ്റാൻലി, മേക്കപ്പ് : ലാൽ കരമന, വസ്‌ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടേർസ് : ജിനി സുധാകരൻ, ബോബി സത്യശീലൻ, അസോസിയേറ്റ് ഡയറക്‌ടർ : അരുൺ ഉടുമ്പുംചോല, അസോസിയേറ്റ് എഡിറ്റർ : ബാബുരാജ്, അസിസ്റ്റന്‍റ് ഡയറക്‌ടർ : സച്ചിൻ വളാഞ്ചേരി, അസോസിയേറ്റ് ആർട്ട് ഡയറക്‌ടർ : അജി മണിയൻ, കോ-പ്രൊഡ്യൂസർ : ഡോ. സ്‌മൈലി ടൈറ്റസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : അരുൺ നടരാജൻ എസ്, സൗണ്ട് റെക്കോർഡിസ്റ്റ് : രാജീവ് വിശ്വംഭരൻ, വർഗീസ് തോമസ്, അരുൺ പ്രകാശ്, ശങ്കർ ദാസ്, ഷൈൻ, എൻ ഹരികുമാർ, പിആർഒ : ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:'ഫിലിപ്പും' മക്കളും ഹാപ്പിയാണ്; ഹിഷാമിന്‍റെ സംഗീതത്തിൽ 'നിറയെ നൂറോർമകൾ....'