കേരളം

kerala

ETV Bharat / entertainment

സഞ്‌ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ പ്രവർത്തിക്കണം: ആഗ്രഹം പ്രകടിപ്പിച്ച് അനന്യ പാണ്ഡെ - വിജയ് ദേവരകൊണ്ട

ഓഗസ്റ്റ് 25ന് റിലീസ് ചെയ്യുന്ന 'ലൈഗറിന്‍റെ' പ്രൊമോഷന്‍ തിരക്കിലാണ് വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും.

Ananya Panday want to work with Sanjay Leela  Ananya Panday  Ananya Panday Liger  liger  Vijay Devarakonda Liger  സഞ്ജയ് ലീല ബൻസാലി  അനന്യ പാണ്ഡെ  സഞ്ജയ് ലീല ബൻസാലി ചിത്രം  സഞ്ജയ് ലീല ബൻസാലി സംവിധായകൻ  director sanjay leela  ലൈഗറിന്‍റെ വിശേഷങ്ങൾ  ലൈഗർ റിലീസ്  ബോളിവുഡ് താരം അനന്യ പാണ്ഡെ  വിജയ് ദേവരകൊണ്ട  അനന്യ പാണ്ഡെ
സഞ്‌ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ പ്രവർത്തിക്കണം: ആഗ്രഹം പ്രകടിപ്പിച്ച് അനന്യ പാണ്ഡെ

By

Published : Aug 24, 2022, 8:03 PM IST

ന്യൂഡൽഹി:ലൈഗറിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയും. റിലീസിനൊരുങ്ങുന്ന ചിത്രമായ 'ലൈഗറിന്‍റെ' പ്രൊമോഷന്‍ തിരക്കിലാണ് വിജയ് ദേവരകൊണ്ടയും അനന്യയും. ലൈഗറിന്‍റെ റിലീസ് സംബന്ധിച്ച് ഒരേ സമയം പരിഭ്രമവും ആവേശവും ഉണ്ടെന്നും ചിത്രം ബോക്‌സോഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും അനന്യ പറഞ്ഞു. ഈ സിനിമ സ്‌നേഹത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഫലമാണ്. പ്രേക്ഷകർക്ക് സിനിമ ഇഷ്‌ടപ്പെടുമെന്നാണ് പ്രതീക്ഷ എന്നും വിജയ് ദേവരകൊണ്ടയും പറഞ്ഞു.

സിനിമ മേഖലയിൽ ആരോടൊപ്പം പ്രവർത്തിക്കാൻ ഇഷ്‌ടപ്പെടുന്നു: ഏത് സംവിധായകനോടൊപ്പം പ്രവർത്തിക്കാനാണ് ഇഷ്‌ടം എന്ന ചോദ്യത്തിന് 'സഞ്‌ജയ് ലീല ബൻസാലി' എന്നായിരുന്നു അനന്യ പറഞ്ഞ ഉത്തരം. സഞ്‌ജയ് ലീല ബൻസാലി സാറിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അതിശയകരമാണ് അദ്ദേഹത്തിന്‍റെ സിനിമകൾ. അദ്ദേഹത്തിന്‍റെ സിനിമകൾ എനിക്ക് ഏറെ ഇഷ്‌ടമാണ് എന്നും താരം പറഞ്ഞു. കൂടാതെ ഏത് നായകനോടൊപ്പം അഭിനയിക്കാനാണ് ഇഷ്‌ടം എന്ന ചോദ്യത്തിന് രൺവീർ സിങ് എന്നാണ് അനന്യ പറഞ്ഞത്.

മറുപടിയുമായി വിജയ്: ഇതേ ചോദ്യങ്ങൾക്ക് വിജയ് ദേവരകൊണ്ട പറഞ്ഞ ഉത്തരം; എല്ലാ സംവിധായകരോടൊപ്പവും അഭിനേതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. നല്ല സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ലൈഗർ: പുരി ജഗന്നാഥ് സംവിധാനം ചെയ്‌ത ചിത്രം ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കരൺ ജോഹറാണ് നിർമിച്ചത്. ആക്ഷന്‍ ചിത്രമായി ഒരുക്കിയ 'ലൈഗർ' 2022 ഓഗസ്റ്റ് 25-ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും. ഹിന്ദി സിനിമയിലെ വിജയ്‌ ദേവരകൊണ്ടയുടെ അരങ്ങേറ്റവും, അനന്യയുടെ ആദ്യ ബഹുഭാഷ ചിത്രവും ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രവുമാണ് ലൈഗര്‍.

കിക്ക് ബോക്‌സറുടെ വേഷത്തിലാണ് വിജയ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രമ്യ കൃഷ്‌ണൻ, റോനിത് റോയ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മണി ശർമയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് സാഹചര്യങ്ങൾ കാരണമാണ് സിനിമ പൂർത്തീകരിക്കാൻ വൈകിയത് എന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.

പ്രൊമോഷന്‍റെ ഭാഗമായി വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ലൈഗര്‍' ബഹിഷ്‌കരണ പട്ടികയിലും ഇടംപിടിച്ചിരുന്നു. ലാല്‍ സിങ് ഛദ്ദ'യുടെ ബോക്‌സോഫിസ്‌ പരാജയത്തിന് ശേഷം വിജയ്‌ ദേവരകൊണ്ട, ആമിര്‍ ഖാനെ പിന്തുണച്ചതാണ് 'ലൈഗര്‍' ബഹിഷ്‌കരണ ആഹ്വാനത്തിന് കാരണമായത്.

വരാനിരിക്കുന്ന ചിത്രങ്ങൾ:ലൈഗറിനെ കൂടാതെ സിദ്ധാന്ത് ചതുർവേദി, ഗൗരവ് ആദർശ് എന്നിവർക്കൊപ്പമുള്ള 'ഖോ ഗയേ ഹം കഹാൻ' എന്ന ചിത്രത്തിലും അനന്യ വേഷമിടുന്നുണ്ട്. അതേസമയം, 2022 ഡിസംബർ 23 ന് റിലീസ് ചെയ്യാനിരിക്കുന്ന സാമന്ത റൂത്ത് പ്രഭുവിനൊപ്പം 'ഖുഷി' എന്ന ബഹുഭാഷ ചിത്രത്തിന്‍റെ തിരക്കിലാണ് വിജയ്.

2019-ൽ 'സ്റ്റുഡന്‍റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെയാണ് അനന്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'അർജുൻ റെഡ്ഡി' എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ട തെന്നിന്ത്യയൊട്ടാകെ സുപരിചിതനായത്.

Also read: ബഹിഷ്‌കരണം ഒരു പ്രശ്‌നമല്ല, ലൈഗര്‍ ഹിറ്റാകുമെന്ന് വിജയ്‌ ദേവരകൊണ്ടയുടെ ഉറപ്പ്

ABOUT THE AUTHOR

...view details