താരത്തിളക്കമില്ലാത്ത നിരവധി സിനിമകള്‍ ഈയിടെയായി മലയാളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. അണിയറയിലും നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. മുന്‍നിര താരങ്ങള്‍ ഇല്ലാതെ തന്നെ പുതുമുഖങ്ങളെ വച്ച് മലയാളത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്ക് തയ്യാറായിരിക്കുകയാണ് മലയാള സിനിമയും സംവിധായകരും.. അക്കൂട്ടത്തില്‍ പെടുന്ന ഒരു ചിത്രമാണ് 'അനക്ക് എന്തിന്‍റെ കേടാ' (Anakku Enthinte Keda).
'അനക്ക് എന്തിന്‍റെ കേടാ' റിലീസിനൊരുങ്ങുകയാണ്. ഓഗസ്‌റ്റ് നാലിനാണ് ചിത്രം തിയേറ്ററുകളില്‍ (Anakku Enthinte Keda release) എത്തുന്നത്. കൈലാഷ്, അഖിൽ പ്രഭാകർ, വിജയ് കുമാർ, സായ്‌കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവർത്തകനായ ഷെമീർ ഭരതനൂർ സംവിധാനം ചെയുന്ന ചിത്രമാണ് 'അനക്ക് എന്തിന്‍റെ കേടാ'. സംവിധായകൻ അനുറാം ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.
സുധീർ കരമന, ശിവജി ഗുരുവായൂർ, മധുപാൽ, ബിന്ദു പണിക്കർ, വീണ നായർ, സ്നേഹ അജിത്ത്, റിയാസ് നെടുമങ്ങാട്, കലാഭവൻ നിയാസ്, കുളപ്പുള്ളി ലീല, മനീഷ, ബന്ന ചേന്നമംഗലൂർ, അച്ചു സുഗന്ധ്, സന്തോഷ് കുറുപ്പ്, ജയാമേനോൻ, അനീഷ് ധർമ്മ, പ്രകാശ് വടകര, പ്രീതി പ്രവീൺ, ഇഷിക, മേരി, സന്തോഷ് അങ്കമാലി, സുരേഷ്, ഇല്യൂഷ്, മുജീബ് റഹ്മാൻ ആക്കോട്, മാസ്‌റ്റർ ആദിത്യദേവ്, പ്രഗ്നേഷ് കോഴിക്കോട്, ജിതേഷ് ദാമോദർ, ജിതേഷ് ദാമോദർ, മുനീർ, റഹ്മാൻ ഇലങ്കമൺ, ബീന മുക്കം, അജി സർവാൻ, ബാലാമണി, കെ.ടി രാജ് കോഴിക്കോട്, ഡോ.പി.വി ചെറിയാൻ, ഫ്രെഡി ജോർജ്, പ്രവീൺ നമ്പ്യാർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.