Amitabh Bachchan greetings to Alia Ranbir: വിവാഹത്തിന് മുന്നോടിയായി രൺബീർ കപൂറിനും ആലിയ ഭട്ടിനും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍റെ ഹൃദയംഗമമായ ആശംസകള്‍. ബച്ചന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആലിയക്കും രണ്‍ബീറിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ 'ബ്രഹ്മാസ്‌ത്ര'യിലെ ആലിയയുടെയും രണ്‍ബീറിന്‍റെയും പ്രണയഗാനമായ 'കേസരിയ' ഗാനം പങ്കുവച്ച് കൊണ്ടാണ് ബച്ചന്‍ ആശംസകളുമായി എത്തിയത്.
Amitabh Bachchan heartfelt note to Alia Ranbir: വരാനിരിക്കുന്ന ദിവസങ്ങളില്‍ വളരെ സവിശേഷമായൊരു യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇഷക്കും ശിവനും എല്ലാവിധ സ്‌നേഹവും ഭാഗ്യവും വെളിച്ചവും നേരുന്നു. നമ്മുക്കൊന്നിച്ച് ആഘോഷം ആരംഭിക്കാം. 'ബ്രഹ്‌മാസ്‌ത്ര'യിലെ പ്രത്യേക ടീം.' -അമിതാഭ് ബച്ചന്‍ കുറിച്ചു.
Amitabh Bachchan in Brahmastra: അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്‌മാസ്‌ത്ര'യില്‍ അമിതാഭ് ബച്ചനും സുപ്രധാന വേഷത്തിലെത്തും. 2022 സെപ്‌റ്റംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. 'ബ്രഹ്മാസ്‌ത്ര'യുടെ സെറ്റിൽ വെച്ചാണ് രൺബീറും ആലിയയും പരസ്‌പരം പ്രണയത്തിലായത്. ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രം കൂടിയാണിത്. 'ബ്രഹ്മാസ്‌ത്ര'ക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.