കേരളം

kerala

ETV Bharat / entertainment

ലോകത്തിന്‍റെ ആത്മീയ തലസ്ഥാനത്ത് തനിക്കും വീടെന്ന് ബച്ചൻ; അയോധ്യയിൽ ഭൂമി വാങ്ങിയത് കോടികൾ മുടക്കി - Amitabh Bachchan

Amitabh Bachchan buys plot in Ayodhya: 14.50 കോടി രൂപയ്‌ക്കാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് സമീപം അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ  Bachchan buys plot in Ayodhya  Amitabh Bachchan  അയോധ്യയിൽ സ്ഥലം വാങ്ങി ബച്ചൻ
Amitabh Bachchan buys plot in Ayodhya

By ETV Bharat Kerala Team

Published : Jan 15, 2024, 6:29 PM IST

അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് ഈ മാസം 22ന് നടക്കുകയാണ്. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, ബോളിവുഡ് മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ അയോധ്യയിൽ കോടികൾ മുടക്കി സ്ഥലം വാങ്ങിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. അയോധ്യയിൽ താരം ഏതാണ്ട് 930 ചതുരശ്ര മീറ്റർ (10,000 ചതുരശ്ര അടി) സ്ഥലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ (Amitabh Bachchan buys plot near Ram Temple in Ayodhya).

മുംബൈ ആസ്ഥാനമായുള്ള, ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ (HoABL) നിന്ന് 14.50 കോടി രൂപയ്‌ക്കാണ് ബോളിവുഡ് താരം 'ഗ്ലോബൽ സ്‌പിരിച്വൽ ക്യാപിറ്റൽ' എന്നറിയപ്പെടുന്ന അയോധ്യയിൽ സ്ഥലം വാങ്ങിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റും പുതിയ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും മാത്രമാണ് ഈ പ്രോപ്പർട്ടിയിലേക്കെത്താൻ സമയമെടുക്കുക.

സരയു നദിക്കരയിൽ 'ദി സരയു' എന്നറിയപ്പെടുന്ന '7 സ്റ്റാർ റേറ്റഡി'ലുള്ള 51 ഏക്കർ മിക്‌സഡ് യൂസ് സമുച്ചയം ഹൗസ് ഓഫ് അഭിനന്ദൻ ലോധ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഒരു ബിസിനസ് പ്രതിനിധി നൽകുന്ന വിവരം. അതേസമയം അയോധ്യയിൽ സ്ഥലം വാങ്ങാനായതിൽ താനേറെ ആവേശത്തിലാണ് എന്നാണ് ബച്ചന്‍റെ പ്രതികരണം.

"എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുള്ള നഗരമായ അയോധ്യയിൽ അഭിനന്ദൻ ലോധയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതിൽ ഞാൻ ആവേശഭരിതനാണ്. അയോധ്യയുടെ പ്രായാതീതമായ ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും ഭൂമിശാസ്‌ത്രപരമായ അതിരുകൾ ഭേദിക്കുന്ന ഒരു വൈകാരിക ബന്ധം സൃഷ്‌ടിച്ചു'- 81കാരനായ ബച്ചൻ പറഞ്ഞു.

പാരമ്പര്യവും ആധുനികതയും യോജിച്ച് നിലനിൽക്കുന്ന അയോധ്യയുടെ ആത്മാവിലേക്കുള്ള ഹൃദയസ്‌പർശിയായ യാത്രയുടെ തുടക്കമാണിതെന്നും ബച്ചൻ പറഞ്ഞു. 'എന്നിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വൈകാരിക നൂൽ നെയ്‌തിരിക്കുന്നു. ലോകത്തിന്‍റെ ആത്മീയ തലസ്ഥാനത്ത് എന്‍റെ വീട് നിർമിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്," ബച്ചൻ കൂട്ടിച്ചേർത്തു. അമിതാഭ് ബച്ചന്‍റെ ജന്മസ്ഥലമാണ് പ്രയാഗ്‌രാജ് (മുമ്പ് അലഹബാദ്). ഉത്തർപ്രദേശിലാണ് താരത്തിന്‍റെ കുടുംബ വേരുകളുള്ളത്.

അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികൾക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. രജനികാന്ത്, ചിരഞ്ജീവി, അക്ഷയ് കുമാർ, ആലിയ ഭട്ട്, രൺബീർ കപൂർ, രൺദീപ് ഹൂഡ, ലിൻ ലൈഷ്‌റാം, ജാക്കി ഷ്റോഫ്, ടൈഗർ ഷ്റോഫ്, കങ്കണ റണൗത്ത്, അനുപം ഖേർ, മാധുരി ദീക്ഷിത്, സഞ്ജയ് ലീല ബൻസാലി, സണ്ണി ഡിയോൾ, രാജ്‌കുമാർ ഹിറാനി, ആയുഷ്‌മാൻ, എ കെ ദേവ്രൻജയ്, മധുർ ഭണ്ഡാർക്കർ, പ്രഭാസ്, മോഹൻലാൽ, ധനുഷ്, യാഷ്, ഋഷബ് ഷെട്ടി എന്നിങ്ങനെ ആ പട്ടിക നീളുന്നു. രാമായണ പരമ്പരയിൽ ശ്രീരാമന്‍റെയും സീതയുടെയും വേഷം ചെയ്‌ത അരുൺ ഗോവിൽ, ദീപിക ചിഖാലിയ എന്നിവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

ALSO READ:രാമക്ഷേത്ര പ്രതിഷ്‌ഠ: ശങ്കര മഠങ്ങളുടെ ആഹ്വാനം 'മലയാള മാധ്യമങ്ങൾ' വളച്ചൊടിച്ചെന്ന് സ്വാമി ചിദാനന്ദ പുരി

ABOUT THE AUTHOR

...view details