കേരളം

kerala

ETV Bharat / entertainment

Amit Chakkalackal About His Film Career : പത്‌മരാജന്‍ കഥയിലെ നായകന്‍, 'പ്രാവിലെ കഥാപാത്രം തികച്ചും വ്യത്യസ്‌തം' ; അമിത് ചക്കാലക്കല്‍ പ്രതികരിക്കുന്നു

Amit Chakkalackal's New Film പത്മരാജന്‍റെ കഥയിൽ നവാസ് അലി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ 'പ്രാവ്'(Praavu) എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ വേഷമിട്ടിരിക്കുന്നത്

amit chakkalackal  amit chakkalackal about his film carrer  Praavu  Honey bee  Varikuzhiyile Kolapathakam  പത്‌മരാജന്‍  അമിത് ചക്കാലക്കല്‍  അമിത് ചക്കാലക്കല്‍ ചിത്രങ്ങള്‍  ഹണി ബീ  വാരിക്കുഴിയിലെ കൊലപാതകം
Amit Chakkalackal About His Film Carrer

By ETV Bharat Kerala Team

Published : Sep 21, 2023, 10:38 PM IST

അമിത് ചക്കാലക്കല്‍ ഇടിവി ഭാരതിനോട്

എറണാകുളം : 'ഹണി ബീ' (Honey bee), 'വാരിക്കുഴിയിലെ കൊലപാതകം' (Varikuzhiyile Kolapathakam), 'ജിബൂട്ടി'(Djibouti), 'യുവം' (Yuvam) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് അമിത് ചക്കാലക്കൽ (Amit Chakkalackal). പത്മരാജന്‍റെ കഥയിൽ നവാസ് അലി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ 'പ്രാവ്'(Praavu) എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ വേഷമിട്ടിരിക്കുന്നത്. തന്‍റെ സിനിമ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് അമിത് ചക്കാലക്കൽ (Amit Chakkalackal About His Film Career).

പ്രാവിലെ കഥാപാത്രം ഇതുവരെ ചെയ്‌തുപോന്ന കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണെന്ന് അമിത് ചക്കാലക്കല്‍ പറയുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ചലഞ്ചിങ് ആയിരുന്നു. പ്രത്യേകിച്ച് പത്മരാജൻ കഥകളിൽ മലയാളത്തിലെ സീനിയർ നടന്മാർ ഒഴികെ ഒരു രണ്ടാം തലമുറയ്ക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല.

അത് ലഭിച്ച വ്യക്തി ഞാൻ ആയതുകൊണ്ട് അതീവ സന്തുഷ്‌ടനാണ്. ചലച്ചിത്രം സാമൂഹികമായി വളരെ അടുത്തുനിൽക്കുന്നു. ചില അനീതികൾക്കെതിരെ ചിത്രം ശബ്‌ദമുയർത്തുന്നുണ്ട്. ഷാനിമോൾ ഉസ്‌മാൻ അടക്കം ചിത്രം കണ്ടതിന് ശേഷം അണിയറ പ്രവർത്തകരെ പ്രശംസിച്ചിരുന്നു.

എന്‍റെ ചിത്രങ്ങളിലൂടെ പലപ്പോഴും സാമൂഹികമായ പല പ്രശ്‌നങ്ങളും എടുത്തുപറയാറുണ്ട്. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു യുവം. സാമൂഹികമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രതിബദ്ധത കൊണ്ടാണ്.

മനസിൽ തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്നു. ജൂനിയർ ആർട്ടിസ്‌റ്റായി തുടങ്ങി
മലയാളത്തിന്‍റെ മുൻനിര താരപദവിയിലേക്ക് വളർന്നുവന്ന വഴികൾ ഒരിക്കലും മറക്കില്ല. എക്കാലവും പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഒരു നായകനടനായി നിലനിൽക്കാൻ തന്നെയാണ് ആഗ്രഹം. പണ്ട് താൻ എന്തായിരുന്നു എന്നുള്ളത് ഇടക്കിടക്ക് ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കുറച്ചുകാലം മുമ്പ് ഒരു കോളജ് വേദിയിലെ അമിത്തിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരു വേദികളിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ജീവിതാനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

ഒന്നും ആർക്കും വേണ്ടി പറയുന്നതല്ല. ഇതൊക്കെ എപ്പോഴും സ്വയം പറയുന്ന കാര്യങ്ങൾ തന്നെയാണ്.വേദികളിലും ക്യാമറക്ക് മുന്നിലും താൻ തന്നോട് തന്നെയാണ് സംസാരിക്കുന്നതെന്നും അത് കൂടുതല്‍ പേരിലേക്ക് എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ സിനിമ നിരൂപകരെ കുറിച്ചും ചിലതൊക്കെ പറയാൻ അമിത് തയ്യാറായി. ഒരു സിനിമ മോശമാണെന്ന് പറയുമ്പോൾ ആയിരിക്കും സിനിമ നിരൂപകർ ശത്രുക്കളായി മാറുന്നത്. എന്നാൽ ഒരു സിനിമയെ കുറിച്ച് പോസിറ്റീവ് റിവ്യൂ ആണ് അവർ നൽകുന്നതെങ്കിൽ അവരുടെ വീഡിയോകൾ തന്നെ പ്രമോഷനായി ഉപയോഗിക്കുന്നു. ചെറിയ ചെറിയ ക്ലിപ്പുകൾ കട്ട് ചെയ്‌ത് എല്ലായിടത്തും പ്രചരിപ്പിക്കുന്നു .മാറേണ്ടത് നിരൂപകരല്ല സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

പത്മരാജൻ കഥയെ ആസ്‌പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'പ്രാവ്' (Praavu Movie). തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടെ 'പ്രാവി'ലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎയും പ്രമുഖ രാഷ്‌ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്‌മാൻ (Shanimol Usman Applauds Praavu Movie).

നീണ്ട 35 വർഷങ്ങൾക്ക് ശേഷം താൻ തിയേറ്ററിൽ കണ്ട ചിത്രമാണ് 'പ്രാവ്' എന്നും യുഗപ്രതിഭയായ പത്മരാജന്‍റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളം ഏറ്റടുത്തിരിക്കുന്നു എന്നും ഷാനിമോൾ ഉസ്‌മാൻ കുറിച്ചു. പവിത്രമായ പ്രണയവും മദ്യത്തിന്‍റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചതെന്നും മുൻ എംഎൽഎ അഭിനന്ദന കുറിപ്പിൽ പറയുന്നു.

ABOUT THE AUTHOR

...view details