ടൊവിനോ തോമസും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അമല്‍ നീരദ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിന്‍റെ ചിത്രീകരണത്തിന് മുമ്പ് തന്നെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. 2020 മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമയായിരുന്നു ബിലാല്‍.
ബിലാലിന് മുമ്പ് മറ്റൊരു അമല്‍ നീരദ് ചിത്രം; ടൊവിനോയും ഫഹദും നായക വേഷത്തില്‍? - മമ്മൂട്ടി
ബിലാല്‍ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഡിസംബറില്‍ തുടങ്ങാനിരിക്കെ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന അമല്‍ നീരദ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിലാലിന്‍റെ ചിത്രീകരണത്തിന് മുമ്പ് പുതിയ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന
കേരളത്തിനകത്തും പുറത്തുമുള്ള ലൊക്കേഷനുകളില്‍ ചിത്രീകരണം പദ്ധതിയിട്ടിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ബിലാലിന്‍റെ ചിത്രീകരണം ആരംഭിക്കാനായില്ല. ഈ വര്‍ഷം ഡിസംബറില്‍ ബിലാലിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
2023 ല്‍ ബിലാല്‍ തിയറ്ററുകളില്‍ എത്തിയേക്കും. മമ്മൂട്ടി നായകനായെത്തി ബോക്‌സോഫിസില്‍ മികച്ച കലക്ഷന്‍ നേടിയ ഭീഷ്‌മപര്‍വമാണ് അമല്‍ നീരദിന്‍റേതായി അവസാനം ഇറങ്ങിയ ചിത്രം. ബിലാലിന് ശേഷം മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്‍റോ ജോസഫാകും ഈ സിനിമ നിര്‍മിക്കുക.