അല്‍ഫോണ്‍സ് പുത്രന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഗോള്‍ഡ്'. നിരവധി തവണ റിലീസ് മാറ്റിവച്ചെങ്കിലും ഡിസംബര്‍ ഒന്നിന് എത്തുമെന്നാണ് ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. റിലീസുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് പുത്രനെതിരെ വന്ന കമന്‍റുകള്‍ക്ക് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഗോള്‍ഡ് പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ 'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍'-എന്നൊരാള്‍ കമന്‍റ് ചെയ്‌തിരുന്നു. ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
'എന്‍റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററുകളിലേക്ക് വാ. അപ്പോള്‍ മനസ്സിലാകും ഞാന്‍ ആരാണെന്ന്'- ഇപ്രകാരമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പിന്നാലെ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.