പൃഥ്വിരാജ് - അല്‍ഫോന്‍സ് പുത്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് 'ഗോള്‍ഡ്'. 'ഗോള്‍ഡ്' പരാജയ ചിത്രം ആയിരുന്നില്ലെന്നും, തിയേറ്ററില്‍ മാത്രമാണ് സിനിമ പരാജയപ്പെട്ടതെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അല്‍ഫോന്‍സിന്‍റെ പ്രതികരണം.
'ഗോള്‍ഡ്' റിലീസിന് മുമ്പ് തന്നെ 40 കോടി രൂപ കലക്‌ട് ചെയ്‌തെന്നും, റിലീസിന് മുമ്പ് 40 കോടി രൂപ കലക്‌ട് ചെയ്‌ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണിതെന്നും അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. സിനിമയ്‌ക്ക് ലഭിച്ച തുക തന്നില്‍ നിന്നും മറച്ചുവച്ചെന്നും ആരും തന്നെ സഹായിച്ചില്ലെന്നും സംവിധായകന്‍ പറയുന്നു.
'ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്‌നം. പൊട്ടിയതല്ല. റിലീസിന് മുമ്പ് 40 കോടി കലക്‌ട് ചെയ്‌ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. പടം ഫ്ലോപ്പ് അല്ല. തിയേറ്ററില്‍ പരാജയമാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയാണ്. കൂടാതെ ഒരുപാട് നുണകള്‍ എന്നോട് പറഞ്ഞു. കിട്ടിയ തുകയും എന്നില്‍ നിന്നും മറച്ചുവച്ചു. ആരും എന്നെ സഹായിച്ചില്ല പുട്ടിന് പീര ഇടുന്ന പോലെ, ഒരു അല്‍ഫോന്‍സ് പുത്രന്‍ ചിത്രമാണ്.
ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഞാന്‍ ഏഴ് വര്‍ക്കുകള്‍ ചെയ്‌തിട്ടുണ്ട് ഈ സിനിമയില്‍. പ്രൊമോഷന്‍ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അങ്ങനെ ഗോള്‍ഡ് ഫ്ലോപ് ആയത് തിയേറ്ററില്‍ മാത്രമാണ്. തിയേറ്ററില്‍ നിന്ന് പ്രേമത്തിന്‍റെ കാശു പോലും കിട്ടാനുണ്ട് എന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്‌ത് ആള്‍ക്കാരെ കൂവിച്ച മഹാനും, മഹാന്‍റെ കൂട്ടരും എല്ലാം പെടും. ഞാന്‍ പെടുത്തും.' - ഇപ്രകാരമാണ് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.