കേരളം

kerala

ETV Bharat / entertainment

'വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി, ആശുപത്രിയില്‍ ചിലവായത് 70,000 രൂപ': അല്‍ഫോന്‍സ് പുത്രന്‍ - ആശുപത്രി അനുഭവവുമായി അല്‍ഫോന്‍സ് പുത്രന്‍

Alphonse Puthren about food safety issues: 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴകിയ ഭക്ഷണം കഴിച്ച് ആശുപത്രിയിലായ കഥ പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍...

Alphonse Puthren Facebook post  Alphonse Puthren  Facebook post  food safety issues in Kerala  Alphonse Puthren about food safety issues  Alphonse Puthren Facebook post  Alphonse Puthren reply to fans  അല്‍ഫോന്‍സ് പുത്രന്‍  ആശുപത്രി അനുഭവവുമായി അല്‍ഫോന്‍സ് പുത്രന്‍  പഴകിയ ഭക്ഷണം കഴിച്ച കഥ പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍
പഴകിയ ഭക്ഷണം കഴിച്ച അനുഭവവുമായി അല്‍ഫോന്‍സ്‌ പുത്രന്‍

By

Published : Jan 4, 2023, 3:47 PM IST

Alphonse Puthren about food safety issues: വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴകിയ ഭക്ഷണം കഴിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍. കോട്ടയത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച്‌, നഴ്‌സ് മരിച്ച സംഭവത്തിന് പിന്നാലെയാണ് അല്‍ഫോന്‍സ്‌ പുത്രന്‍റെ ഈ വെളിപ്പെടുത്തല്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ദുരനുഭവമാണ് സംവിധായകന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

Alphonse Puthren Facebook post: നടന്‍ ഷറഫുദ്ദീന്‍ നല്‍കിയ ട്രീറ്റിനിടെ വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചെന്നും അടുത്ത ദിവസം ആശുപത്രിയിലായ തനിക്ക് വേണ്ടി മാതാപിതാക്കള്‍ ചിലവാക്കിയത് 70,000 രൂപയാണെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'സിനിമ നിരൂപകരേ, ട്രോളന്‍മാരേ, ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വീഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി.

അന്ന് ഷറഫുദ്ദീന്‍റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അന്ന് എന്‍റെ ചികിത്സയ്‌ക്കായി 70,000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാല്‍ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്‍റെ അവസ്ഥയ്‌ക്ക് കാരണം. ആരാണ് ഇവിടെ യഥാര്‍ഥ കുറ്റവാളി. കണ്ണു തുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്, അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

Alphonse Puthren reply to fans: അല്‍ഫോണ്‍സ് പുത്രന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഇത്തരം കാര്യങ്ങളില്‍ ഒന്നും ചെയ്യുന്നില്ലെന്ന് പോസ്‌റ്റിന് താഴെ ഒരാള്‍ കുറിച്ചിരുന്നു. ആരാധകന്‍റെ ഈ കമന്‍റിന് അല്‍ഫോന്‍സ് മറുപടിയുമായും എത്തി.

'ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിന് ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിന്‌ കേരളത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്‌റ്റാര്‍ട്ട് ചെയ്‌ത് പ്രവര്‍ത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഉണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും, അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്. അതുകൊണ്ട്‌ ഇതിന്‍റെ കാര്യം ഒരു തീരുമാനം എടുക്കണം.

അന്ന് എന്‍റെ അപ്പനും അമ്മയും, ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചത്‌ കൊണ്ടും, എന്‍റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്ത്‌ എന്‍റെ ജീവൻ അവിടത്തെ നല്ല ഡോക്‌ടര്‍മാര്‍ക്ക് രക്ഷിക്കാൻ പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്‌മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും, എപ്പോഴും വിസ്‌മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല'-അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.

Also Read:'നേരവും പ്രേമവും പോലെ ഗോള്‍ഡിനും കുറവുകളുണ്ട്' ; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍

ABOUT THE AUTHOR

...view details