കേരളം

kerala

ETV Bharat / entertainment

പുഷ്‌പയ്‌ക്ക് ശേഷം അല്ലു അര്‍ജുന്‍ സന്ദീപ് റെഡ്ഡിക്കൊപ്പം - Allu Arjun s Pushpa The Rule

റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പില്‍ അല്ലു അര്‍ജുന്‍...

Allu Arjun gearing up for his upcoming movie  Allu Arjun  Allu Arjun to star in Sandeep Reddy Vanga next  Sandeep Reddy Vanga next directorial  Sandeep Reddy Vanga  അല്ലു അര്‍ജുന്‍ സന്ദീപ് റെഡ്ഡിക്കൊപ്പം  അല്ലു അര്‍ജുന്‍  സന്ദീപ് റെഡ്ഡി  Sandeep Reddy Vanga s next directorial  Sandeep Vanga Spirit  Spirit starring Prabhas  Sandeep Vanga about Allu Arjun s project  Sandeep Vanga upcoming movies  Allu Arjun upcoming movies  Allu Arjun s Pushpa The Rule  റെഡ്ഡി വാംഗ
പുഷ്‌പയ്‌ക്ക് ശേഷം അല്ലു അര്‍ജുന്‍ സന്ദീപ് റെഡ്ഡിക്കൊപ്പം

By

Published : Mar 3, 2023, 11:51 AM IST

Allu Arjun gearing up for his upcoming movie Pushpa: തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ വാരനിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ: ദി റൂള്‍'. 'പുഷ്‌പ'യ്‌ക്ക് ശേഷം സംവിധായകന്‍ റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Allu Arjun to star in Sandeep Reddy Vanga s next directorial:ഭൂഷണ്‍ കുമാറിന്‍റെ ടീ സീരീസും ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് പുതിയ പ്രോജക്‌ടിന്‍റെ നിര്‍മാണം നിര്‍വഹിക്കുക. പ്രോജക്‌ടുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍, പ്രണയ്‌ റെഡ്ഡി വംഗ, സഹ നിര്‍മാതാവ് ശിവ് ചനാന, സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ, അല്ലു അര്‍ജുന്‍ എന്നിവര്‍ അടുത്തിടെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Sandeep Vanga Spirit:ടീ സീരീസ് ഫിലിംസ്‌ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സന്ദീപ് വാംഗയുടെ 'സ്‌പിരിറ്റ്' എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും പുതിയ പ്രോജക്‌ടിലേക്ക് കടക്കുക. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ജപ്പാനീസ്, ചൈനീസ്, കൊറിയന്‍ തുടങ്ങി നിരവധി ഭാഷകളില്‍ റിലീസിനെത്തുന്ന 'സ്‌പിരിറ്റി'ല്‍ പ്രഭാസ് ആണ് നായകനായെത്തുക.

Spirit starring Prabhas: 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്‌റ്റാറിനൊപ്പമുള്ള 25ാമത് ചിത്രം പ്രഖ്യാപിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കിത് ഏറ്റവും വലിയ വാര്‍ത്തയായിരിക്കും. പ്രഭാസ് ഗാരുവിനൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ ആവേശമാണ്. ഷൂട്ട് തുടങ്ങിക്കഴിഞ്ഞാല്‍ ആവേശം ഇരട്ടിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Sandeep Vanga about Allu Arjun s project:ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ടതെല്ലാവം വളരെ വലുതാണ്. കാരണം ഭൂഷൺജി ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നിര്‍മാതാക്കളില്‍ ഒരാളാണ്. അദ്ദേഹം വളരെ സൗഹാര്‍ദ്ദപരമാണ്, ഒരു സഹോദരനെ പോലെയാണ്. നന്നായി മനസ്സിലാക്കുന്ന ഒരു നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. ടീ സീരീസുമായും എന്‍റെ സഹോദരന്‍ പ്രണയ്‌ റെഡ്ഡി വാംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സുമായും മൂന്നാം തവണയും ഒന്നിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.' -സന്ദീപ് വംഗ പറഞ്ഞു.

Sandeep Vanga upcoming movies:അതേസമയം 'അനിമല്‍' ആണ് നിലവില്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. രൺബീർ കപൂർ, പരിനീതി ചോപ്ര, ബോബി ഡിയോൾ, അനിൽ കപൂർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ക്രൈം ഡ്രാമയാണ് 'അനിമൽ'.

Allu Arjun upcoming movies: രശ്‌മിക മന്ദാനയ്‌ക്കൊപ്പമുള്ള 'പുഷ്‌പ: ദി റൂള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിലാണിപ്പോള്‍ അല്ലു അര്‍ജുന്‍. അതേസമയം പുഷ്‌പ: ദി റൂളിന്‍റെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല. 'പുഷ്‌പ: ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ: ദി റൂള്‍'. സുകുമാര്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ എന്‍റര്‍ടെയിനര്‍ ചിത്രം 2021 ഡിസംബര്‍ 17നാണ് തിയേറ്ററുകളിലെത്തിയത്.

Allu Arjun s Pushpa The Rule:സിനിമയ്‌ക്ക് ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. ബോക്‌സ്‌ ഓഫീസില്‍ ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റായി ചിത്രം പ്രഖ്യാപിക്കപ്പെട്ടു. മലയാളത്തിന്‍റെ പ്രിയ താരം ഫഹദ് ഫാസിലും സിനിമയുടെ ഭാഗമായിരുന്നു. ആദ്യ ഭാഗത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read:പുഷ്‌പ 2 റിലീസ് എപ്പോൾ ? ; ആരാധകർക്ക് മറുപടി അല്ലു അർജുൻ്റെ പിറന്നാൾ ദിനത്തിൽ

For All Latest Updates

ABOUT THE AUTHOR

...view details