കേരളം

kerala

ETV Bharat / entertainment

അല്ലു അര്‍ജുന്‍റെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖിനൊപ്പം? - ഷാരൂഖ് ഖാന്‍

ജവാന് വേണ്ടി സംവിധായകന്‍ അറ്റ്‌ലി അല്ലു അര്‍ജുനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അല്ലു അര്‍ജുന്‍റെ ആദ്യ ബോളിവുഡ് ചിത്രമാകും ജവാന്‍..

Allu Arjun to make his Bollywood debut with SRK  അല്ലു അര്‍ജുന്‍റെ ബോളിവുഡ് അരങ്ങേറ്റം  Allu Arjun to make his Bollywood debut  Allu Arjun  Shah Rukh Khan Atlee movie Jawan  Shah Rukh Khan Atlee movie  Shah Rukh Khan  Atlee movie Jawan  Atlee movie  Jawan  Allu Arjun will play cameo role in Jawan  Shah Rukh Khan will play double role in Jawan  Nayanthara in Jawan  Shah Rukh Khan joins Jawan Chennai schedule  Shah Rukh Khan in Chennai for Jawan shoot  Atlee about Jawan  Shah Rukh Khan upcoming projects  അല്ലു അര്‍ജുന്‍റെ ആദ്യ ബോളിവുഡ് ചിത്രമാകും ജവാന്‍  അറ്റ്‌ലി അല്ലു അര്‍ജുനെ സമീപിച്ചതായി  അല്ലു അര്‍ജുന്‍ ജവാനില്‍  അല്ലു അര്‍ജുന്‍ ഷാരൂഖ് ഖാനൊപ്പം  ഷാരൂഖ് ഖാന്‍  ജവാന്‍
അല്ലു അര്‍ജുന്‍റെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖിനൊപ്പം?

By

Published : Feb 13, 2023, 5:07 PM IST

Allu Arjun to make his Bollywood debut with SRK: ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ചിത്രം 'പഠാന്‍റെ' ഗംഭീര വിജയത്തിന് ശേഷമുള്ള ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമാണ് 'ജവാന്‍'. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. 'ജവാനി'ല്‍ തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുനും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Allu Arjun will play cameo role in Jawan: സൗത്ത് ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകള്‍ ചിത്രത്തിലേക്ക് ഉയര്‍ന്ന് വന്നെങ്കിലും ഏറ്റവും ഒടുവിലായി അല്ലു അര്‍ജുന്‍റെ പേരാണ് ഉയര്‍ന്ന് വരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തില്‍ അതിഥി വേഷത്തിലാകും അല്ലു അര്‍ജുന്‍ വേഷമിടുക. 'ജവാനി'ലെ അതിഥി വേഷത്തിനായി അറ്റ്‌ലി, അല്ലു അര്‍ജുനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Shah Rukh Khan will play double role in Jawan: അതേസമയം 'ജവാനി'ലെ അല്ലു അര്‍ജുന്‍റെ വേഷം ചെറുതാണെങ്കിലും പ്രാധാന്യം ഉള്ളതാണെന്നാണ് സൂചന. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും ഷാരൂഖ് പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ ആരും കാണാത്ത ലുക്കിലാകും 'ജവാനി'ല്‍ ഷാരൂഖ് ഖാന്‍ എത്തുക.

Nayanthara in Jawan: ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയാണ് ഷാരൂഖ് ഖാന്‍റെ വില്ലന്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് 'ജവാനി'ല്‍ നയന്‍താരയുടേത്. 'ഫാമിലി മാന്‍' താരങ്ങളായ പ്രിയാമണി, സാനിയ മല്‍ഹോത്ര എന്നിവരും 'ജവാനി'ല്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Shah Rukh Khan joins Jawan Chennai schedule: 'ജവാന്‍റെ' ചിത്രീകരണത്തിനായി ചെന്നൈയിലാണിപ്പോള്‍ ഷാരൂഖ്. ചെന്നൈ ലൊക്കേഷനിലേക്കുള്ള യാത്രയ്‌ക്കിടയിൽ ആരാധക വൃത്തത്തിനിടയിൽ അകപ്പെട്ട ഷാരൂഖിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയൻതാരയുടെ ചെന്നൈയിലെ വസതിയിൽ എത്തിയപ്പോഴായിരുന്നു ഷാരൂഖിനെ കാണാന്‍ വന്‍ ജനാവലി തടിച്ചുകൂടിയത്.

Shah Rukh Khan in Chennai for Jawan shoot: നയൻതാരയുടെ വീട്ടിൽ നിന്നിറങ്ങിയ ഷാരൂഖിന് ചുറ്റും ആളുകള്‍ വളഞ്ഞു. ആരാധകര്‍ താരത്തിന്‍റെ കവിളിൽ തൊടാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ദൃശ്യങ്ങളില്‍ ഡെനിം ടീഷർട്ടും കറുത്ത ജാക്കറ്റും കറുത്ത സൺ ഗ്ലാസുമാണ് താരം ധരിച്ചിരിക്കുന്നത്.

Atlee about Jawan: 'ജവാനെ' കുറിച്ചുള്ള പ്രതീക്ഷകള്‍ മുമ്പൊരിക്കല്‍ അറ്റ്‌ലി പങ്കുവച്ചിട്ടുണ്ട്. 'പ്രേക്ഷകർക്ക് അസാധാരണമായ ഒരു അനുഭവം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സംഭവം. ഷാരൂഖിനേക്കാള്‍ ആരാണ് മികച്ചത് അവതരിപ്പിക്കുക' -ഇപ്രകാരമാണ് 'ജവാനെ' കുറിച്ച് അറ്റ്‌ലി പറഞ്ഞത്.

Shah Rukh Khan upcoming projects: ഷാരൂഖ് ഖാന്‍റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് ആണ് സിനിമയുടെ നിര്‍മാണം. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ജൂണ്‍ രണ്ടിന് റിലീസ് ചെയ്യും. 'ജവാന്‍' കൂടാതെ രാജ് കുമാർ ഹിറാനിയുടെ 'ഡുങ്കി'യാണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. തപ്‌സി പന്നുവാണ് ചിത്രത്തിൽ ഷാരൂഖിന്‍റെ നായിക.

Also Read:'നന്മ എപ്പോഴും തിന്മയെ മറികടക്കും'; ജീവിതാനുഭവങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

ABOUT THE AUTHOR

...view details