ഹൈദരാബാദ്:മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട തെന്നിന്ത്യൻ താരം ആരാണ് എന്ന ചോദ്യത്തിന് ഉത്തരം അല്ലു അർജുൻ എന്നായിരിക്കും. ആര്യ, ഹാപ്പി, ബണ്ണി, എന്നിങ്ങനെ അല്ലുവിൻ്റെ പഴയ സിനിമകൾ എല്ലാം തന്നെ മലയാളക്കരയിൽ പ്രേക്ഷകർ ഏറ്റെടുത്ത വൻ ഹിറ്റുകളായിരുന്നു. അതിനുശേഷവും ബാക്കിയുള്ള ഏത് തെലുങ്കു സിനിമകൾക്കും കിട്ടാത്ത പരിഗണനയാണ് മലയാളത്തിൽ അല്ലു അർജുൻ സിനിമകൾക്ക് ലഭിച്ചത്. തുടർന്ന് അല്ലു അർജുനും മലയാളികളുടെ പ്രിയപ്പെട്ട താരം എന്ന നിലയിൽ ‘മല്ലു അർജുൻ’ എന്ന പേരും ലഭിച്ചു.
മകൾ അല്ലു അർഹയുടെ യോഗ കണ്ട് അത്ഭുതപ്പെട്ട് അല്ലു അർജുൻ അല്ലു അർജുനും മകൾ അല്ലു അർഹയും:അല്ലു അർജുനും മകൾ അല്ലു അർഹയും ചേർന്നുള്ള മനോഹരമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് വീഡിയോകളായി സ്ഥാനം പിടിക്കാറുണ്ട്. അത്രയേറെ മനോഹരമായ അച്ഛൻ്റെയും മകളുടെയും വീഡിയോകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ബന്ധത്തിൻ്റെ തെളിവാണ് അവ. അല്ലു അർജുൻ്റെ സൗന്ദര്യം കൂടാതെ തൻ്റെ അച്ഛൻ്റെ കായികക്ഷമതയും കുട്ടി അർഹക്ക് ലഭിച്ചിട്ടുണ്ട് എന്നത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ചൊവ്വാഴ്ച, അല്ലു അർജുൻ്റെ ഭാര്യ അല്ലു സ്നേഹ റെഡ്ഡി തൻ്റെ ഭർത്താവും മകളും ഒരുമിച്ചുള്ള ഒരു ചിത്രം തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ സ്റ്റോറി വിഭാഗത്തിൽ പങ്കുവച്ചിരുന്നു. സ്‌നേഹ പങ്കുവെച്ച ചിത്രത്തിൽ അല്ലു അർജുൻ യോഗ ചെയ്യുന്ന അർഹയെ വളരേ ആകാംഷയോടെ നോക്കിനിൽക്കുന്നത് കാണാൻ സാധിക്കും. അർഹയുടെ ശാരീരികക്ഷമതയും, യോഗ വൈദഗ്ധ്യവും കണ്ട് അല്ലു ഞെട്ടിയതാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പോസ്‌റ്റിൽ അല്ലു അർജുനെ ടാഗ് ചെയ്‌ത് സ്‌നേഹ "ഗുഡ് മോർണിംഗ്" സ്റ്റിക്കറിനൊപ്പമാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു കറുത്ത ഷോർട്ട്‌സും, ടീ ഷർട്ടും ധരിച്ച് സോഫയിൽ വിശ്രമിക്കുന്ന അല്ലു അർജുനെയും, അല്ലുവിനു മുൻപിൽ പ്രിൻ്റ് ചെയ്ത പൈജാമ സ്യൂട്ട് ധരിച്ചുകൊണ്ട് യോഗ ചെയ്യുന്ന അർഹയെയാണ് കാണാൻ സാധിക്കുന്നത്. ഹൈദരാബാദിലെ അല്ലു അർജുൻ്റെ വീടിൻ്റെ ഗാർഡൻ ഏരിയയിൽ വച്ചാണ് ചിത്രങ്ങൾ ക്ലിക്ക് ചെയ്തിരിക്കുന്നത്.
പുഷ്പ: ദി റൂൾ : പുഷ്പ: ദി റൂൾ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ അല്ലു. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസം അല്ലു അർജുൻ്റെ ജന്മദിനത്തിൽ ചിത്രത്തിൻ്റെ ഗ്ലിംസ് പുറത്തു വിടാൻ സാധ്യതയുണ്ട്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായ പുഷ്‌പ ദി റൈസിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗം ഈ വർഷം അവസാനം തിയറ്ററുകളിൽ എത്തിയേക്കും. വരാനിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഐപിഎസ് ഭൻവർ സിംഗ് ഷെഖാവത്തിൻ്റെ വേഷത്തിൽ തിരിച്ചെത്തുമ്പോൾ, സിനിമയിൽ രശ്മിക മന്ദാന തൻ്റെ ശ്രീവല്ലി എന്ന കഥാപാത്രവുമായി തിരിച്ചെത്തും. അല്ലു അർജുൻ 'അർജുൻ റെഡ്ഡി' സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുമായി ഒരു പാൻ-ഇന്ത്യൻ ചിത്രത്തിനായി കൈകൊടിത്തുവെന്നും വാർത്തകളുണ്ട്.