Pushpa 2 shoot postponed: യാഷ് നായകനായെത്തിയ 'കെജിഎഫ് 2' ബോക്‌സ്‌ഓഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. 'കെജിഎഫ് 2'ന്‍റെ വന്‍ വിജയം വരാനിരിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരെയെല്ലാം ചിന്തിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമ ലക്ഷ്യമിടുന്നത് 'കെജിഎഫി'നെ മറികടക്കും തരത്തിലുള്ള സിനിമകള്‍ ഒരുക്കുക എന്നതാണ്.
ഇക്കാരണത്താല്‍ 'പുഷ്‌പ 2'ന്‍റെ ചിത്രീകരണം താത്‌ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. 'പോരാ..അതുക്കും മേലെ വേണം.. തിരക്കഥ നമുക്കൊന്ന് അഴിച്ചു പണിയാം..'- ഇപ്രകാരമാണ് സംവിധായകന്‍ പറഞ്ഞത്. 'കെജിഎഫി'ന് മുകളില്‍ പോകുന്നതാകണം 'പുഷ്‌പ 2' എന്ന സംവിധായകന്‍റെ ആഗ്രഹത്തെ തുടര്‍ന്ന് തിരക്കഥയില്‍ മാറ്റം വരുത്തി വീണ്ടും ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.
മികച്ച മേക്കിംഗിനൊപ്പം ശക്തമായ തിരക്കഥയും ഉണ്ടെങ്കില്‍ മാത്രമെ 'കെജിഎഫി'നുമപ്പുറം ചിത്രത്തെ എത്തിക്കാനാകൂ എന്ന ബോധ്യമാണ് സംവിധായകനെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കാന്‍ പ്രേരിപ്പിച്ചത്. ബിഗ് ബഡ്‌ജറ്റിലായാണ് 'പുഷ്‌പ ദ് റെയ്‌സ്' ഒരുങ്ങുന്നത്. 'കെജിഎഫി'ന് ലഭിച്ച സ്വീകാര്യതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'പുഷ്‌പ 2' കൂടുതല്‍ വിപുലമാക്കുക എന്ന തീരുമാനിത്തില്‍ അണിയറപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്.