കേരളം

kerala

ETV Bharat / entertainment

300 കോടിയുടെ ഓഫര്‍ ? ; പുഷ്‌പ 2 ഡിജിറ്റല്‍ റൈറ്റ്‌സിനായി നിര്‍മാതാവിന് ലഭിച്ച വാഗ്‌ദാനം - പുഷ്‌പ 2 ഡിജിറ്റല്‍ റൈറ്റ്‌സ്

ആദ്യ ഭാഗം വന്‍വിജയമായതിന് പിന്നാലെ പുഷ്‌പ രണ്ടാം ഭാഗത്തിന്‍റെ ഹൈപ്പ് കൂടിയിരുന്നു. വലിയ തയാറെടുപ്പുകളാണ് ചിത്രത്തിനായി അണിയറക്കാര്‍ നടത്തുന്നത് എന്നാണ് വിവരം

pushpa 2 movie ott rights  pushpa 2 movie 300 crore offer  allu arjun pushpa 2 movie  pushpa 2 movie release  പുഷ്‌പ 2 300 കോടി ഓഫര്‍  പുഷ്‌പ 2 ഡിജിറ്റല്‍ റൈറ്റ്‌സ്  അല്ലു അര്‍ജുന്‍ പുഷ്‌പ 2
300 കോടിയുടെ ഓഫര്‍? പുഷ്‌പ 2 ഡിജിറ്റല്‍ റൈറ്റ്‌സിനായി നിര്‍മാതാവിന് ലഭിച്ച വാഗ്‌ദാനം

By

Published : May 17, 2022, 9:49 PM IST

അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ സിനിമ 'പുഷ്‌പ ദി റൈസ്' മിക്ക ഭാഷകളിലും തരംഗമായി മാറിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത തരം കഥാപാത്രമായിട്ടാണ് അല്ലു എത്തുന്നത്. രക്തചന്ദനം കടത്തുന്ന പുഷ്‌പ രാജ് എന്ന കളളക്കടത്തുകാരന്‍റെ ജീവിതം കാണിച്ച സിനിമ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി.

300 കോടിയിലധികം കളക്ഷനാണ് അല്ലു അര്‍ജുന്‍ ചിത്രം നേടിയത്. രശ്‌മിക മന്ദാന നായികയായ സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രതിനായക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അല്ലു അര്‍ജുന്‍റെ പ്രകടനത്തിന് പുറമെ ദേവിശ്രീ പ്രസാദ് ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു.

രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് പുഷ്‌പ ആദ്യ ഭാഗത്തിന്‍റെ ക്ലൈമാക്‌സ് രംഗം കാണിച്ചത്. പുഷ്‌പ 2വിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യഭാഗത്തേക്കാള്‍ വലിയ ബജറ്റിലാണ് പുഷ്‌പ ദി റൂള്‍ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം പുഷ്‌പ രണ്ടാം ഭാഗത്തിന്‍റെ ഡിജിറ്റല്‍ അവകാശം സംബന്ധിച്ച് വന്ന വിവരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സിനിമയുടെ സ്ട്രീമിംഗ് അവകാശത്തിനായി ഇതിനോടകം ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും വമ്പന്‍ ഓഫര്‍ ലഭിച്ചിട്ടുണ്ട് എന്നാണ് പുതിയ വിവരം.

പുഷ്‌പ 2വിന്‍റെ എല്ലാ ഭാഷകളിലെയും സ്ട്രീമിംഗ് അവകാശത്തിനായി 300 കോടി രൂപയാണ് നിര്‍മാതാക്കള്‍ക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം. സിനിമ അണിയറയില്‍ ഒരുങ്ങവേ മറ്റു റൈറ്റ്സുകള്‍ വിറ്റതിലൂടെ പുഷ്‌പ 2 ഇതുവരെ 700 കോടി നേടിയതായും പറയപ്പെടുന്നു.

തെന്നിന്ത്യന്‍ ഭാഷകളുടെ തിയേറ്റര്‍ വിതരണാവകാശം 200 കോടി രൂപയ്ക്കും ഹിന്ദി ഭാഷയുടെ മാത്രം 200 കോടിക്കും വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്‍റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു പുഷ്‌പ ആദ്യ ഭാഗത്തിന്‍റെതായി ആരാധകര്‍ ഏറ്റെടുത്തത്.

തെന്നിന്ത്യന്‍ ഭാഷകളേക്കാള്‍ കൂടുതല്‍ പുഷ്‌പ ഹിന്ദിയില്‍ തരംഗമായി മാറി. തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു. സിനിമ, ക്രിക്കറ്റ് താരങ്ങളെല്ലാം അല്ലു അര്‍ജുന്‍റെ പുഷ്‌പയെ അനുകരിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ABOUT THE AUTHOR

...view details