Allu Arjun drops Pushpa 2 first look poster:തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു പ്രത്യേക വീഡിയോ പുറത്തുവിട്ടിരുന്നു. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന 'പുഷ്‌പ 2 ദ റൂൾ' എന്ന ചിത്രത്തിലെ വീഡിയോയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ വീഡിയോക്ക് പിന്നാലെ 'പുഷ്‌പ 2 ദ റൂളി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Pushpa 2 The Rule Begins: തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അല്ലു അർജുനും സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'പുഷ്‌പ' സീക്വലില്‍ നിന്നുള്ള തന്‍റെ ഗെറ്റപ്പ് ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. 'പുഷ്‌പ 2 ദി റൂള്‍ തുടങ്ങുന്നു!!!' -എന്ന അടിക്കുറിപ്പോടു കൂടിയാണ് അല്ലു അര്‍ജുന്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
Allu Arjun is seen in an intense and completely new avatar:പോസ്‌റ്ററിൽ വളരെ വ്യത്യസ്‌തമാര്‍ന്ന ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേല ചുറ്റി ദേഹമാസകലം സ്വർണ്ണാഭരണങ്ങളും, നാരങ്ങാ മാലയും ധരിച്ച് പെണ്‍ വേഷത്തിലാണ് പോസ്‌റ്ററില്‍ താരത്തെ കാണാനാവുക. ഇതുകൂടാതെ താരം തന്‍റെ കയ്യില്‍ ഒരു കൈതോക്കും പിടിച്ചിട്ടുണ്ട്.
Fans cannot keep calm after First look of Pushpa 2 released: ഇത്രയും തീവ്രമായ ലുക്കിൽ തങ്ങളുടെ താരത്തെ കണ്ട ശേഷം ആരാധകരും ആവേശത്തിലാണ്. ആരാധകര്‍ക്ക് ഇനിയും ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയില്ല. സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും കമന്‍റുകളുമായെത്തി കമന്‍റ് ബോക്‌സ് നിറച്ചു.