കേരളം

kerala

ETV Bharat / entertainment

BAFTA 2023: ബാഫ്റ്റയില്‍ പുരസ്കാരം വാരികൂട്ടി 'ഓൾ ക്വയറ്റ്', നേടിയത് മികച്ച ചിത്രം ഉള്‍പ്പെടെ ഏഴെണ്ണം - EE BAFTA Film Awards

മാർച്ച് 12-ന് നടക്കുന്ന ഓസ്‌കറിൽ ആർക്കൊക്കെ വിജയിക്കാമെന്നതിൻ്റെ സൂചനകൾ നൽകിക്കൊണ്ടാണ് പുരസ്കാര ദാനം അവസാനിച്ചത്.

BAFTA awards  BAFTA 2023  All Quiet  UK awards ceremony  BAFTA ഫിലിം അവാർഡുകൾ  ലണ്ടൻ  London  ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്  All Quiet on the Western Front  cinematography  screenplay  Elvis  Oscar  Oscar awards  Edward Berger  EE BAFTA Film Awards  എൽവിസ്
മികച്ച സിനിമ ഉൾപ്പെടെ ഏഴ് സമ്മാനങ്ങൾ നേടി 'ഓൾ ക്വയറ്റ്'

By

Published : Feb 20, 2023, 10:04 AM IST

Updated : Feb 20, 2023, 11:29 AM IST

ലണ്ടൻ:ജർമൻ സിനിമ 'ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്' ഞായറാഴ്‌ച ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിൽ മികച്ച ചിത്രം ഉൾപ്പെടെ ഏഴ് സമ്മാനങ്ങൾ സ്വന്തമാക്കി. അവാർഡ് സീസൺ അതിൻ്റെ ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോൾ ഐറിഷ് ട്രാജികോമഡി 'ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ' റോക്കിൻ്റെ ജീവചരിത്ര സിനിമയായ 'എൽവിസ്' എന്നിവ അവാർഡ് ദാന ചടങ്ങിൽ നാല് സമ്മാനങ്ങൾ വീതം നേടി.

എറിക്ക് മരിയ റീമാർക്കിൻ്റെ ക്ലാസിക് നോവലിനെ അടിസ്ഥാനമാക്കി ഒന്നാം ലോകമഹായുദ്ധ ട്രെഞ്ചുകളിലെ ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഒരു വിസറൽ ചിത്രീകരണമായ 'ഓൾ ക്വയറ്റ്' എഡ്വേർഡ് ബെർഗറിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തു. ഇത് കൂടാതെ അഡാപ്റ്റഡ് തിരക്കഥ, ഛായാഗ്രഹണം, മികച്ച സ്കോർ, മികച്ച ശബ്‌ദം, ഇംഗ്ലീഷിലുള്ള മികച്ച ചിത്രം എന്നീ പുരസ്കാരവും ചിത്രം വാരിക്കൂട്ടി.

'എൽവിസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്റ്റിൻ ബട്‌ലർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ബാസ് ലുർമാൻ്റെ കണ്ണഞ്ചിപ്പിക്കുന്ന സംഗീതം, കാസ്റ്റിംഗ്, കോസ്റ്റ്യൂം ഡിസൈൻ, മുടി, മേക്കപ്പ് എന്നിവയ്ക്കുള്ള ട്രോഫികളും നേടി. 'താർ' എന്ന ഓർക്കസ്ട്ര നാടകസിനിമയിലെ അഭിനയത്തിന് കേറ്റ് ബ്ലാഞ്ചെറ്റിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഒരു സൗഹൃദം ദുഷ്‌കരമാകുന്നതിൻ്റെ ഇരുണ്ട ഹാസ്യകഥയായ മാർട്ടിൻ മക്‌ഡൊണാഗിൻ്റെ 'ബാൻഷീസ്' മികച്ച ബ്രിട്ടീഷ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 'ഏറ്റവും മികച്ച അവാർഡ്?' ഐറിഷ് താരങ്ങളുടെ ഒരു വലിയനിരയുമായി അയർലൻഡിൽ ചിത്രീകരിച്ച ചിത്രത്തിനെപ്പറ്റി മക്‌ഡൊണാഗ് തമാശയായി പറഞ്ഞു.

ഇതിന് ബ്രിട്ടീഷ് ഫണ്ടിങ് ഉണ്ട്, ഐറിഷ് മാതാപിതാക്കൾക്ക് ബ്രിട്ടനിലാണ് മക്‌ഡൊണാഗ് ജനിച്ചത് അദ്ദേഹം പറഞ്ഞു. മികച്ച സഹനടിയായി കെറി കോണ്ടനെയും, മികച്ച സഹനടനായി ബാരി കിയോഗനും തിരഞ്ഞെടുത്തു. മക്‌ഡൊണാഗിൻ്റെ തിരക്കഥയ്‌ക്കും 'ബാൻഷീസ്' അവാർഡ്‌ നേടി.

EE BAFTA ഫിലിം അവാർഡുകൾ ഔദ്യോഗികമായി ബ്രിട്ടൻ്റെ ഹോളിവുഡിൻ്റെ അക്കാദമി അവാർഡിന് തുല്യമാണ്. കൂടാതെ മാർച്ച് 12-ന് ഓസ്‌കാറിൽ ആരൊക്കെ വിജയിക്കുമെന്നതിൻ്റെ സൂചനകളും ഈ അവാർഡ് നിശയിൽനിന്നും ലഭിക്കും. 10 BAFTA നോമിനേഷനുകളിൽ നിന്ന് എഡിറ്റിംഗിന് ഒരു അവാർഡ് മാത്രം നേടികൊണ്ട് അക്കാദമി അവാർഡിൽ മുൻനിരക്കാരൻ ആയിരുന്ന 'എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്' രാത്രിയിലെ ഏറ്റവും വലിയ പരാജിതനായിത്തീർന്നു.

ടിവി അവതാരക അലിസൺ ഹാമണ്ടിൻ്റെ പിന്തുണയോടെ നടൻ റിച്ചാർഡ് ഇ. ഗ്രാൻ്റ് വേദിയിലെ മിന്നിത്തിളങ്ങുന്ന ആതിഥേയനായി മാറി. വേദിയിൽ യു.കെ മൂവി അക്കാദമി കൂടുതൽ വൈവിധ്യമാർന്നതാകാനുള്ള അതിൻ്റെ മുന്നേറ്റങ്ങൾ അറിയിച്ചു, കൂടാതെ ഭാവിയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ ഓസ്‌കാറിൽ വിൽ സ്‌മിത്തും ക്രിസ് റോക്കും തമ്മിലുള്ള കുപ്രസിദ്ധമായ വഴക്കിനെക്കുറിച്ച് നടൻ ഗ്രാൻ്റ് തൻ്റെ ആദ്യ മോണോലോഗിൽ തമാശയായി പറഞ്ഞു. 'ഞാൻ നോക്കിനിൽക്കേ അരും തല്ലില്ല', 'പിന്നിൽ ഒഴികെ' അദ്ദേഹം പറഞ്ഞു.

വേദിയിൽ കോളിൻ ഫാരെൽ, അന ഡി അർമാസ്, എഡ്ഡി റെഡ്മെയ്ൻ, ബ്രയാൻ കോക്‌സ്, ഫ്ലോറൻസ് പഗ്, കാതറിൻ സീറ്റ-ജോൺസ്, സിന്തിയ എറിവോ, ജൂലിയാൻ മൂർ, ലില്ലി ജെയിം. കൂടാതെ ബ്രിട്ടനിലെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയുടെ പ്രസിഡൻ്റായ കിരീടാവകാശി വില്യം രാജകുമാരൻ, ഭാര്യ കേറ്റിനൊപ്പം സദസ്സിലുണ്ടായിരുന്നു. വില്ല്യം കറുത്ത വെൽവെറ്റ് ജാക്കറ്റുള്ള ഒരു ടക്സീഡോ ധരിച്ചപ്പോൾ, കേറ്റ് 2019 ലെ BAFTA ധരിച്ചിരുന്ന തറയോളം നീളമുള്ള അലക്‌സാണ്ടർ മക്വീൻ വസ്ത്രമാണ് ധരിച്ചിരുന്നത്.

സെപ്റ്റംബറിൽ അന്തരിച്ച വില്യമിൻ്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിക്ക് ഹെലൻ മിറൻ ആദരാഞ്ജലികൾ അർപ്പിച്ചു. 'ദി ക്വീൻ' എന്ന ചിത്രത്തിലെ അന്തരിച്ച രാജ്ഞിയെ സ്‌ക്രീനിലും, 'ദി ഓഡിയൻസ്' എന്ന നാടകത്തിൽ സ്റ്റേജിലും അവതരിപ്പിച്ച മിറൻ എലിസബത്തിനെ 'രാജ്യത്തിൻ്റെ മുൻനിര വനിത' എന്ന് വിശേഷിപ്പിച്ചു.

ബ്രിട്ടൻ ഫിലിം അക്കാദമി 2020-ൽ അവാർഡുകളുടെ പ്രൗഡിവർധിപ്പിക്കാനായി മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും ഏഴാം വർഷവും മികച്ച സംവിധായികയായി സ്ത്രീകളെ ആരും നാമനിർദ്ദേശം ചെയ്യാത്തപ്പോൾ ലീഡ്, സപ്പോർട്ടിംഗ് പെർഫോമർ വിഭാഗങ്ങളിലെ 20 നോമിനികളും വെള്ളക്കാരുമായിരുന്നു. ഡോക്യുമെൻ്ററി, ആനിമേഷൻ സിനിമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമായി 11 വനിതാ സംവിധായകരാണ് ഈ വർഷം അവാർഡിനായി രംഗത്തുണ്ടായിരുന്നത്. എന്നാൽ മികച്ച സംവിധായികയായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ 'ദി വുമൺ കിംഗ്' എന്ന ചിത്രത്തിന് വേണ്ടി ജീന പ്രിൻസ്-ബൈത്ത്വുഡ് ഒരു സ്‌ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.

ഡെറിൽ മക്കോർമാക് BAFTA റൈസിംഗ് സ്റ്റാർ അവാർഡിന് അർഹനായതോടെ ബാഫ്റ്റയിലെ ഐറിഷ് അഭിനേതാക്കൾക്ക് ഇതൊരു ശക്തമായ വർഷമാണെന്ന് പറയാനാകും. 'Irish BAFTA' എന്ന് മക്കോർമാക് പരിപാടിയെ പ്രശംസിച്ചു. അച്ഛൻ-മകൾ ഡ്രാമ 'ആഫ്‌റ്റർ സൺ' ഷാർലറ്റ് വെൽസ് മികച്ച ബ്രിട്ടീഷ് അരങ്ങേറ്റത്തിനുള്ള അവാർഡ് നേടി. മൂന്ന് തവണ ഓസ്‌ക്കാർ ജേതാവായ സാൻഡി പവൽ വസ്‌ത്രാലങ്കാരത്തിന് അക്കാദമിയുടെ പരമോന്നത ബഹുമതിയായ BAFTA ഫെലോഷിപ്പിന് അർഹനായി.

തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ അലക്‌സി നവൽനിയെക്കുറിച്ചുള്ള "നവാൽനി" എന്ന ചിത്രത്തിലെ മികച്ച ഡോക്യുമെന്ററി 'BAFTA' പുരസ്‌കാരം നേടി. റഷ്യൻ സർക്കാരിൻ്റെയും വ്‌ളാഡിമിർ പുടിൻ്റെയും ഭീഷണിയുള്ളതിനാൽ. നെർഡ് ക്രിസ്റ്റോ ഗ്രോസേവിന് (നെർഡ് ഗ്രോസേവ്) നിർമ്മാതാവ് ഒഡെസറേ അവാർഡ് സമർപ്പിച്ചു. എല്ലാത്തിനും ഇടയിൽ ഇത് ആഘോഷത്തിൻ്റെ നിമിഷമാണ്," റെഡ് കാർപെറ്റിൽ കർട്ടിസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

Last Updated : Feb 20, 2023, 11:29 AM IST

ABOUT THE AUTHOR

...view details