കേരളം

kerala

ETV Bharat / entertainment

ആലിയയുടെ ഞായറാഴ്‌ച ക്ലിക്കുകള്‍.. മകള്‍ക്കൊപ്പം പാട്ട് കേട്ട് സൂര്യനെ ചുംബിച്ച് താരം - Ranbir Kapoor

Alia Bhatt Sunday clicks: സന്തോഷകരമായ ചിത്രങ്ങളുമായി ഇന്‍സ്‌റ്റഗ്രാമിലെത്തി ആലിയ ഭട്ട്. സണ്‍ഷൈന്‍ സെല്‍ഫി ചിത്രങ്ങളുമായാണ് ആലിയ ഞായറാഴ്‌ച രാവിലെ ഇൻസ്‌റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

Alia Bhatt spends Sunday clicking sunshine selfies  Alia listening to rhymes with Raha  Alia Bhatt  Alia Bhatt Sunday clicks  ആലിയയുടെ ഞായറാഴ്‌ച ക്ലിക്കുകള്‍  മകള്‍ക്കൊപ്പം പാട്ട് കേട്ട് സൂര്യനെ ചുംബിച്ച്  ആലിയ ഭട്ട്  ആലിയ ഞായറാഴ്‌ച രാവിലെ ഇൻസ്‌റ്റഗ്രാമില്‍ എത്തി  ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍  ആലിയ രണ്‍ബീര്‍ മകള്‍  ആലിയ രണ്‍ബീര്‍ മകള്‍ റാഹ  Alia Bhatt sun kissed selfie  Alia Bhatt Instagram stories  Alia Bhatt Ranbir Kapoor daughter  Ranbir Kapoor daughter  Ranbir Kapoor  Alia Bhatt daughter
മകള്‍ക്കൊപ്പം പാട്ട് കേട്ട് സൂര്യനെ ചുംബിച്ച് താരം

By

Published : Dec 18, 2022, 4:41 PM IST

Alia Bhatt spends Sunday clicking sunshine selfies: ഞായറാഴ്‌ച രാവിലെ തന്നെ മനോഹരമായ സെല്‍ഫി ചിത്രങ്ങളുമായി ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്. സൂര്യനെ ചുംബിക്കുന്ന ചിത്രത്തില്‍ ആലിയ പുഞ്ചിരിക്കുന്നുണ്ട്. താരത്തിന്‍റെ മുഖത്ത് ഒരു അമ്മയുടെ തിളക്കവും നന്നായി കാണാം.

Alia Bhatt Sunday clicks: സൂര്യനെ ചുംബിച്ച ചിത്രത്തിൽ, ആലിയ തന്‍റെ കിടക്കയില്‍ കിടക്കുന്നത് കാണാം. ചാര നിറത്തിലുള്ള ഒരു ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടാണ് ആലിയ ധരിച്ചിരിക്കുന്നത്. തലയിണയിൽ തല വച്ച് നേരെ കാമറയിലേക്ക് നോക്കി കിടക്കുന്ന താരമാണ് ചിത്രത്തില്‍. ചാര നിറത്തിലുള്ള കിടക്കയില്‍ വിശ്രമിക്കുന്ന താരത്തിന്‍റെ മുഖത്ത് സൂര്യ രശ്‌മികള്‍ നേരിട്ട് പതിക്കുന്നു.

Alia Bhatt sun kissed selfie: സെല്‍ഫി എടുക്കുമ്പോള്‍ ആലിയയുടെ മുഖത്ത് ഒരു നേര്‍ത്ത പുഞ്ചിരിയും കാണാം. 'എന്‍റെ മറ്റൊരു സണ്‍ഷൈന്‍ സെല്‍ഫിയുമായി നിങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള സമയമാണിത്. ഞായറാഴ്‌ച സന്തോഷം' -എന്ന അടിക്കുറിപ്പോടു കൂടിയാണ് ആലിയയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി വന്നിരിക്കുന്നത്.

സൂര്യനെ ചുംബിച്ച് ആലിയ

Alia Bhatt Instagram stories: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ തന്‍റെ പ്രഭാത ചിത്രങ്ങളാണ് ആലിയ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്‌ച രാവിലെ മൂന്ന് സ്‌റ്റോറികളുമായാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. സമയം എത്രയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?' എന്ന അടിക്കുറിപ്പോടെ സൂര്യ രശ്‌മികള്‍ പതിച്ച തന്‍റെ പുതപ്പിന്‍റെ ചിത്രവും താരം പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. മകള്‍ റാഹയ്‌ക്കൊപ്പം ഒരു നഴ്‌സറി റൈം കേള്‍ക്കുന്നുണ്ടെന്ന് കുറിച്ചു കൊണ്ടുള്ള ഒരു സ്‌റ്റോറിയും ആലിയ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്.

Alia Bhatt Ranbir Kapoor daughter: നവംബർ ആറിനാണ് ആലിയക്കും രൺബീറിനും മകള്‍ റാഹ ജനിച്ചത്. മകള്‍ ജനിച്ച വിവരം ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. നമ്മുടെ കുഞ്ഞ് ഇവിടെയുണ്ട്.. വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്. ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം, സ്‌നേഹം, സ്‌നേഹം ആലിയയും രണ്‍ബീറും' -ഇപ്രകാരമായിരുന്നു ആലിയയുടെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്.

Also Read:മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി

ABOUT THE AUTHOR

...view details