Alia Bhatt grand entry at award function: അവാര്‍ഡ് ദാന ചടങ്ങില്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്‍റെ ഗംഭീര എന്‍ട്രി. ആലിയയുടെ തന്നെ ചിത്രമായ 'ഗംഗുഭായ് കത്യവാഡി'യിലെ 'ധോലിഡ' എന്ന ഗാനത്തിന് താളം വച്ച് കൊണ്ടാണ് വേദിയിലേക്ക് താരം എത്തിയത്. വെള്ള നിറമുള്ള ലെഹങ്ക സാരിയില്‍ അതിമനോഹരിയായാണ് ആലിയ പ്രത്യക്ഷപ്പെട്ടത്.
Alia Bhatt grooved to Naatu Naatu song: മേല്‍ഭാഗം തുറന്ന ചുവപ്പ് നിറമുള്ള കാറിലാണ് ആലിയ സ്‌റ്റേജിലെത്തിയത്. കാറിലിരുന്ന് കൊണ്ടായിരുന്നു 'ധോലിഡ' ഗാനത്തിന് ആലിയ ചുവടുകള്‍ വച്ചത്. ശേഷം വേദിയിലെത്തിയ താരം 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് ചുവടുകള്‍ വച്ചു.
Alia joined by the award show hosts Ayushmann and his brother: 'നാട്ടു നാട്ടു'വിന്‍റെ ഹൂക്ക് സ്‌റ്റെപ്പുകളിലൂടെ ആലിയ പവര്‍ഫുള്‍ പെര്‍ഫോമന്‍സാണ് കാഴ്‌ചവച്ചത്. അവാര്‍ഡ് ദാന പരിപാടിയുടെ അവതാരകരായ ആയുഷ്‌മാന്‍ ഖുറാനയും അദ്ദേഹത്തിന്‍റെ സഹോദരന്‍ അപര്‍ശക്തി ഖുറാനയും ആലിയയ്‌ക്കൊപ്പം ചുവടുകള്‍ വച്ചു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
South Korean embassy staffs Naatu Naatu dance:നൃത്തച്ചുവടുകൾ കൊണ്ടും ആകർഷകമായ വരികൾ കൊണ്ടും 'നാട്ടു നാട്ടു' ആഗോള തലത്തില്‍ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ എംബസി ജീവനക്കാരുടെ നാട്ടു നാട്ടു നൃത്തവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
PM Modi congrats South Korean embassy:ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചങ് ജേ ബോക്കിനൊപ്പമുള്ള ജീവനക്കാരുടെ നൃത്ത ചുവടുകളാണ് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചത്. എംബസിക്കാരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊറിയന്‍ എംബസിയ്‌ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു.