കേരളം

kerala

ETV Bharat / entertainment

പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ച്‌ രണ്‍ബീറും ആലിയയും വിവാഹിതരായി - Alia Ranbir love story

Alia Ranbir wedding: ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. രണ്‍ബീറിന്‍റെ മുംബൈയിലെ ആര്‍.കെ ഹൗസിലെ വാസ്‌തുവില്‍ വച്ചായിരുന്നു വിവാഹം. പഞ്ചാബി രീതിയിലായിരുന്നു വിവാഹം.

Alia Bhatt Ranbir Kapoor wedding  രണ്‍ബീറും ആലിയയും വിവാഹിതരായി  Alia Bhatt Ranbir Kapoor wedding  Alia Bhatt Ranbir Kapoor wedding venue  Alia Bhatt Ranbir Kapoor wedding date  Alia Ranbir love story  Alia Ranbir wedding
പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ച്‌ രണ്‍ബീറും ആലിയയും വിവാഹിതരായി

By

Published : Apr 15, 2022, 7:40 AM IST

Alia Bhatt Ranbir Kapoor wedding: ബോളിവുഡിലെ ക്യൂട്ട്‌ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. രണ്‍ബീറിന്‍റെ മുംബൈയിലെ ആര്‍.കെ ഹൗസിലെ വാസ്‌തുവില്‍ വച്ച്‌ പഞ്ചാബി രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്‌.

Alia Bhatt Ranbir Kapoor wedding venue: വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന്‌ ആലിയ അറിയിച്ചു. ഇന്‍സ്‌റ്റഗ്രാമില്‍ തന്‍റെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച്‌ കൊണ്ടാണ് ആലിയ ഇക്കാര്യം അറിയിച്ചത്‌. ഞായറാഴ്‌ചയാണ് വിവാഹ വിരുന്ന്‌. മുംബൈയിലെ താജ്‌ മഹല്‍ പാലസിലാണ് വിവാഹ വിരുന്ന്‌. ഇരുവര്‍ക്കും വിവാഹ സമ്മാനമായി സൂറത്തില്‍ നിന്നുള്ള ജ്വലറി ഉടമ സ്വര്‍ണം പൂശിയ പൂച്ചെണ്ട്‌ നല്‍കുകയും ചെയ്‌തു.

Alia Ranbir wedding: പേസ്‌റ്റല്‍ ഷെയ്‌ഡുകളാണ് ചടങ്ങുകള്‍ക്ക്‌ രണ്‍ബീറും ആലിയയും തിരഞ്ഞെടുത്തത്‌. സഭ്യ സാചിയും മനീഷ്‌ മല്‍ഹോത്രയും രൂപകല്‍പന ചെയ്‌ത വസ്‌ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിഞ്ഞത്‌. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്‌ഫ്‌ എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത്‌ സഭ്യ സാച്ചി തയ്യാറാക്കിയ വസ്‌ത്രമായിരുന്നു. സംഗീത്‌, മെഹന്ദി ചടങ്ങുകള്‍ക്ക്‌ മനീഷ്‌ മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വേഷങ്ങളാണ്‌ ആലിയ ധരിച്ചത്‌.

Alia Ranbir wedding day make up: പ്രശസ്‌ത സെലിബ്രിറ്റി മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്‌ മിക്കി കോണ്‍ട്രാക്‌ടറാണ് ആലിയയെയും രണ്‍ബീറിനെയും അണിയിച്ചൊരുക്കിയത്‌. വിവാഹ ദിനത്തില്‍ രണ്‍ബീറിന്‍റെയും ആലിയയുടെയും മേക്കപ്പ്‌, ഹെയര്‍സ്‌റ്റൈലിങ്ങ്‌ എന്നിവ ചെയ്യാനുള്ള കരാറുകളാണ് മിക്കി കോണ്‍ട്രാക്‌ടര്‍ ഏറ്റെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കജോൾ, ശിൽപ ഷെട്ടി, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര ജോനാസ് തുടങ്ങി ബോളിവുഡിലെ നിരവധി താരങ്ങള്‍ക്കൊപ്പം കോണ്‍ട്രാക്‌ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Alia Ranbir love story: അഞ്ച്‌ വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്‌. 11ാം വയസ്സില്‍ സഞ്‌ജയ്‌ ലീല ബന്‍സാലിയുടെ 'ബ്ലാക്കി'ന്‍റെ ഓഡിഷനെത്തിയപ്പോഴാണ് ആലിയ രണ്‍ബീറിനെ ആദ്യമായി കാണുന്നത്‌. അന്ന്‌ ബന്‍സാലിയുടെ സംവിധാന സഹായിയായിരുന്നു രണ്‍ബീര്‍.

Alia Bhatt Ranbir Kapoor wedding date: വര്‍ഷങ്ങള്‍ക്ക്‌ ശേഷം 2017ല്‍ 'ബ്രഹ്‌മാസ്‌ത്ര'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുക്കുന്നത്‌. 'ബ്രഹ്മാസ്‌ത്ര'ക്ക്‌ പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ആദ്യ സിനിമ കൂടിയാണിത്‌.

കഴിഞ്ഞ ദിവസം നടന്ന മെഹന്തി, സംഗീത്‌ ചടങ്ങുകളില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്‌. സംവിധായകന്‍ കരണ്‍ ജോഹറാണ് ആലിയക്ക്‌ ആദ്യം മൈലാഞ്ചി ചാര്‍ത്തിയത്‌.

Also Read: മകന്‍റെ വിവാഹ തിരക്കില്‍ 43 വര്‍ഷം മുമ്പുള്ള ചിത്രവുമായി നീതു കപൂര്‍

ABOUT THE AUTHOR

...view details