കേരളം

kerala

By

Published : May 19, 2022, 1:35 PM IST

ETV Bharat / entertainment

'പരിഭ്രമം തോന്നുന്നു'! പുതുമുഖത്തെ പോലെ ആലിയ ഭട്ട്‌

Alia Bhatt hollywood debut: തന്‍റെ കരിയറില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ആലിയ. താന്‍ മുംബൈ വിടാനൊരുങ്ങുന്നുവെന്ന്‌ ആരാധകരെ അറിയിച്ച് താരം.

Alia Bhatt hollywood debut  Alia Bhatt hollywood film Heart of Stone  Alia Bhatt goes for hollywood film shoot  Alia in Heart of Stone  Alia Bhatt upcoming films  Alia jests off for Hollywood debut  Alia Bhatt feels like newcomer  Alia Bhatt back to career  Bollywood stars in hollywood movies  പുതുമുഖത്തെ പോലെ ആലിയ ഭട്ട്‌
'പരിഭ്രമം തോന്നുന്നു'! പുതുമുഖത്തെ പോലെ ആലിയ ഭട്ട്‌...

Alia Bhatt back to career: ബോളിവുഡിന്‍റെ ക്യൂട്ട്‌ താരസുന്ദരിയാണ് ആലിയ ഭട്ട്‌. അടുത്തിടെയായിരുന്നു ആലിയയുടെ വിവാഹം. രണ്‍ബീര്‍ കപൂറുമായുള്ള ആലിയയുടെ വിവാഹം കഴിഞ്ഞ്‌ ഒരു മാസം പിന്നിടുമ്പോഴേക്കും അഭിനയ ജീവിതത്തിലേയ്‌ക്ക്‌ മടങ്ങുകയാണ് താരം. തന്‍റെ കരിയറില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങുകയാണിപ്പോള്‍ ആലിയ.

Alia in Heart of Stone: ആലിയ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍. 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണ്‍' എന്ന ഹോളിവുഡ്‌ ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌.

Alia Bhatt hollywood film Heart of Stone: 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണി'ന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നതായാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി താരം മുംബൈയിൽ നിന്നും പുറപ്പെടുന്നുവെന്ന് അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലെത്തി. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആലിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്‌.

Alia Bhatt goes for hollywood film shoot:'എന്‍റെ ആദ്യത്തെ ഹോളിവുഡ്‌ സിനിമയുടെ ചിത്രീകരണത്തിന് ഞാന്‍ പോകുന്നു!!! വീണ്ടും ഒരു പുതുമുഖം പോലെ തോന്നുന്നു. വളരെ പരിഭ്രമം തോന്നുന്നു... എനിക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.' -ഇപ്രകാരമാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്‌. കുറിപ്പിനൊപ്പം ആലിയ തന്‍റെ മനോഹരമായൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്‌.

Heart of Stone Netflix release: 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം ഗാല്‍ ഗാഡട്ട്‌, ജെയ്‌മി ഡോര്‍നന്‍ എന്നിവരും വേഷമിടുന്നു. നെറ്റ്‌ഫ്ലിക്‌സ്‌ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. റേച്ചല്‍ സ്‌റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗാല്‍ ഗാഡട്ട്‌ അവതരിപ്പിക്കുക. ഒരു രഹസ്യാന്വേഷണ പ്രവര്‍ത്തകയുടെ കഥയാണ് ചിത്രം പറയുന്നത്‌. ടോം ഹാര്‍പര്‍ ആണ് 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണി'ന്‍റെ സംവിധാനം. ഗ്രെഗ്‌ റുക്കയും അല്ലിസണ്‍ ഷ്രോഡറും ചേര്‍ന്നാണ് രചന.

Alia Bhatt Gangubai Kathiawadi: സഞ്ജയ്‌ ലീല ബന്‍സാലിയുടെ 'ഗംഗുഭായ്‌ കത്യവാടി' ആണ് ആലിയയുടെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് 'ഗംഗുഭായ്‌'. ഇതിനിടെയാണ് ആലിയയുടെ ഹോളിവുഡ്‌ അരങ്ങേറ്റം.

Alia Bhatt upcoming films: എസ്‌.എസ്‌ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്‌ത്ര', ഷാരൂഖ്‌ ഖാന്‍റെ 'ഡാര്‍ലിംഗ്‌സ്‌', ഫര്‍ഹാന്‍ അക്തറിനൊപ്പമുള്ള 'ജീ ലേ സരാ', കരണ്‍ ജോഹര്‍ ചിത്രം 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്നിവയാണ് ആലിയയുടെ വരാനിരിക്കുന്ന പുതിയ പ്രൊജക്‌ടുകള്‍.

Bollywood stars in hollywood movies: ഐശ്വര്യ റായ്‌ ബച്ചന്‍, പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍, അലി ഫസല്‍ എന്നിവരാണ് ആലിയയെ കൂടാതെ ഹോളിവുഡിലെത്തിയ മറ്റ്‌ ബോളിവുഡ്‌ താരങ്ങള്‍.

Also Read: രണ്‍ബീറിനൊപ്പമുള്ള ആരും കാണാത്ത സുന്ദര നിമിഷങ്ങള്‍ പങ്കുവച്ച്‌ ആലിയ

ABOUT THE AUTHOR

...view details