Alia Bhatt convinces Ranbir Kapoor : വിവാഹ ശേഷം ആരാധകർക്കായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശം പങ്കിടാന്‍ രണ്‍ബീര്‍ കപൂറിനെ നിര്‍ബന്ധിച്ച് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ രണ്‍ബീര്‍ കപൂര്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. ഇപ്പോഴിതാ ആലിയയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ആദ്യ പോസ്‌റ്റുമായി എത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. രണ്‍ബീര്‍ പങ്കുവച്ച പോസ്‌റ്റിന് നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ലഭിച്ചിരിക്കുന്നത്.
Ranbir Kapoor shares first post of wedding : ആലിയയും രണ്‍ബീറും ഒന്നിച്ച് കൈ പിടിച്ചിരിക്കുന്ന ചിത്രമാണ് രണ്‍ബീര്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് രണ്‍ബീര്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ആലിയ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ പോസ്‌റ്റ് പങ്കിടാന്‍ രണ്‍ബീറിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.