കേരളം

kerala

ETV Bharat / entertainment

'മോഹന്‍ലാലിനൊപ്പം അഭിനയിക്കണം, പ്രിയദര്‍ശനോട് അവസരം ചോദിക്കും'; ആഗ്രഹം പറഞ്ഞ് അക്ഷയ്‌ കുമാര്‍ - മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് അക്ഷയ്

Akshay Kumar wish about acting: തനിക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് അക്ഷയ്‌ കുമാര്‍. മോഹന്‍ലാലിനൊപ്പം അഭിയിക്കാന്‍ കഴിഞ്ഞാല്‍ അതൊരു ബഹുമതിയായി കരുതുമെന്നും താരം പറഞ്ഞു.

Akshay Kumar want to act with Mohanlal  മോഹന്‍ലാലിനൊപ്പം അഭിനയിക്കണം  പ്രിയദര്‍ശനോട് അവസരം ചോദിക്കും  ആഗ്രഹം പറഞ്ഞ് അക്ഷയ്‌ കുമാര്‍  Akshay Kumar wish about acting  മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് അക്ഷയ്  മലയാളത്തില്‍ അഭിനയിക്കണമെന്ന് അക്ഷയ്‌ കുമാര്‍
'മോഹന്‍ലാലിനൊപ്പം അഭിനയിക്കണം, പ്രിയദര്‍ശനോട് അവസരം ചോദിക്കും'; ആഗ്രഹം പറഞ്ഞ് അക്ഷയ്‌ കുമാര്‍

By

Published : Aug 10, 2022, 10:42 AM IST

Akshay Kumar want to act with Mohanlal: മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബോളിവുഡ്‌ സൂപ്പര്‍ താരം അക്ഷയ്‌ കുമാര്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം തരുമോ എന്ന് സംവിധായകന്‍ പ്രിയദര്‍ശനോട് ചോദിക്കുമെന്നും അക്ഷയ്‌ കുമാര്‍ പറഞ്ഞു. താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന രക്ഷാബന്ദന്‍റെ പ്രൊമോഷനിടെ ആരാധകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്‌ത് സൂപ്പര്‍ഹിറ്റ് ആക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്‍റെ ചോദ്യം.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് എന്‍റെ സ്വന്തം ശബ്‌ദത്തില്‍ സംസാരിക്കുന്നതാണ് ഇഷ്‌ടം. മറ്റൊരാള്‍ എനിക്ക് വേണ്ടി ഡബ് ചെയ്യുന്നതില്‍ താല്‍പര്യമില്ല. എനിക്കൊരു മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്.

Akshay Kumar wish about acting: തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു. കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായി തന്നെ കരുതും. -അക്ഷയ്‌ കുമാര്‍ പറഞ്ഞു.

കുടുംബപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് 'രക്ഷാബന്ദന്‍'. ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരന്‍റെ വേഷമാണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്. ഓഗസ്‌റ്റ്‌ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: 'സിനിമ കാണാന്‍ തോന്നുന്നില്ലെങ്കില്‍ കാണേണ്ട'; ബഹിഷ്‌കരണ ഹാഷ്‌ടാഗുകള്‍ക്കെതിരെ അക്ഷയ്‌ കുമാര്‍

ABOUT THE AUTHOR

...view details