Akshay Kumar applied for a change of passport:കനേഡിയന്‍ പൗരത്വത്തെ ചൊല്ലി പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. എന്നാലിപ്പോള്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുകയാണ് അക്ഷയ് കുമാര്‍. തനിക്ക് ഇന്ത്യയാണ് എല്ലാമെന്നും താന്‍ ഇതിനോടകം തന്നെ പാസ്‌പോര്‍ട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.
Akshay Kumar about Canadian citizenship: താന്‍ കനേഡിയന്‍ പൗരത്വം എടുത്തതിന്‍റെ കാരണം അറിയാതെ ആളുകള്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ തനിക്ക് വിഷമം തോന്നാറുണ്ടെന്നും അക്ഷയ് കുമാര്‍ പ്രതികരിച്ചു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം.
Akshay Kumar says India is everything to me:'ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതും നേടിയതും എല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള ഒരു അവസരം കിട്ടിയത് എന്‍റെ ഭാഗ്യമാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നും.' -55കാരനായ അക്ഷയ് കുമാര്‍ പറഞ്ഞു.
Why Akshay Kumar apply for Canadian citizenship:'ഹേരാ ഫേരി', 'നമസ്‌തേ ലണ്ടന്‍', 'ടോയിലറ്റ്: എക് പ്രേം കഥ', 'പദ്‌മന്‍' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ അക്ഷയ് കുമാറിന്‍റെ 15ല്‍ അധികം ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അത് 1990 കളില്‍ ആയിരുന്നു. തന്‍റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ്, കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി.