Akshay Kumar upset with Richa Chadha statement: ബോളിവുഡ് നടി റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് അക്ഷയ് കുമാര്‍. റിച്ചയുടെ പരാമര്‍ശം തന്‍റെ വികാരത്തെ മുറുവേല്‍പ്പിച്ചതായും സൈന്യത്തോട് ഒരിക്കലും ഇത്തരത്തില്‍ പെരുമാറരുതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം.
Akshay Kumar reacts on Richa Chadha statement: സൈന്യം ഉള്ളതു കൊണ്ടാണ് നമ്മള്‍ ഇന്ന് ഇങ്ങനെ നിലനില്‍ക്കുന്നതെന്നും താരം പറഞ്ഞു. 'റിച്ചയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിക്കുന്നു. സൈന്യത്തോട് നന്ദിയില്ലാത്തവരാവരുത്. അവരുള്ളത് കൊണ്ടാണ് നമ്മള്‍ ഉള്ളത്.'- റിച്ചയുടെ ട്വീറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.
Vivek Agnihotri against Rich Chadha: കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും റിച്ചയുടെ സൈനിക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ചു. റിച്ച ഇന്ത്യ വിരുദ്ധ ആണെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. 'ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ എന്നില്‍ ഒട്ടും അത്ഭുതം ഉണ്ടാക്കുന്നില്ല. ഇവര്‍ ഇന്ത്യ വിരുദ്ധയാണ്. ഇതൊക്കെ പറഞ്ഞിട്ടും എന്തിനാണ് ബോളിവുഡിനെ ബോയികോട്ട് ചെയ്യുന്നതെന്ന് ചോദിക്കും. നാണക്കേട്.'-വിവേക് അഗ്നിഹോത്രി കുറിച്ചു.
Lt General Upendra Dwivedi statement: നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫിന്‍റെ പരാമര്‍ശത്തിന് റിച്ച നല്‍കിയ മറുപടിയാണ് വിവാദത്തില്‍ കലാശിച്ചത്. പാക് അധീന കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന ലഫ്‌റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്‌താവനയോടായിരുന്നു റിച്ചയുടെ പരാമര്‍ശം.
Richa Chadha statement: 'പാകിസ്‌താനില്‍ നിന്നും പി.ഒ.കെ തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. സര്‍ക്കാരില്‍ നിന്നും ഉത്തരവ് കിട്ടാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. വളരെ വേഗം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കും. അതിന് മുമ്പ് പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ മറുപടി വ്യത്യസ്‌തമാകും. അവര്‍ക്ക് ഭാവന ചെയ്യാന്‍ പോലുമാകില്ല അത്.'- ഇപ്രകാരമായിരുന്നു നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറുടെ ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ച് കൊണ്ട് 'ഗല്‍വാന്‍ ഹായ് പറയുന്നു' എന്നാണ് റിച്ച ട്വീറ്റ് ചെയ്‌തത്.