Akshay Kumar Marathi debut: മറാത്തി അരങ്ങേറ്റത്തിനൊരുങ്ങി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. സംവിധായകന്‍ മഹേഷ് മഞ്ജരേക്കര്‍ ഒരുക്കുന്ന 'വേദത്ത് മറാത്തെ വീര്‍ ദൗദില്‍ സാത്ത്' എന്ന മറാത്തി ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക. ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക.
Akshay Kumar to play Chhatrapati Shivaji Maharaj: ശിവാജി മഹാരാജിന്‍റെ സ്വരാജ്യ സ്വപ്‌നം യാഥാർഥ്യമാക്കി, ചരിത്രത്തിലെ ഏറ്റവും മഹത്തായ പേജുകളിലൊന്ന് രചിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ നീങ്ങുന്ന ഏഴ് ധീരരായ യോദ്ധാക്കളുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഛത്രപതി ശിവാജി മഹാരാജ് ആയുള്ള അക്ഷയ് കുമാറിന്‍റെ ആദ്യ ദൃശ്യം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്‌തു. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ക്യാരക്‌ടര്‍ പോസ്‌റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തിവിട്ടിട്ടുണ്ട്.
Akshay Kumar about Marathi debut: ഛത്രപതി ശിവാജി ആകുന്നതിലുള്ള ആവേശത്തിലാണിപ്പോള്‍ താരം. തന്‍റെ പുതിയ മറാത്തി സിനിമയെ കുറിച്ച് അക്ഷയ് കുമാര്‍ കൂടുതല്‍ വാചാലനായി. മറാത്ത യോദ്ധാവിന്‍റെ വേഷം ചെയ്യുന്നത് വലിയ ദൗത്യമാണെന്നും താന്‍ തന്‍റെ റോള്‍ ഏറ്റവും മികച്ചതാക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു. പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.
Akshay Kumar about the role of Chhatrapati Shivaji: 'ഛത്രപതി ശിവാജി മഹാരാജിന്‍റെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് വളരെ വലിയ ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. രാജ് താക്കറെ കാരണമാണ് എനിക്ക് ഈ വേഷം ലഭിച്ചത്. ഈ വേഷം അവതരിപ്പിക്കാൻ രാജ് സാർ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇതൊരു വലിയ ദൗത്യമാണ്. ഈ ഭാഗം അഭിനയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌ന സാക്ഷാത്കാരമായ വേഷമായിരിക്കും ഇത്. കൂടാതെ ഞാൻ ആദ്യമായാണ് സംവിധായകൻ മഹേഷ് മഞ്ജരേക്കറിനൊപ്പം പ്രവർത്തിക്കുന്നത്. അതൊരു അനുഭവമായിരിക്കും.'-അക്ഷയ് കുമാര്‍ പറഞ്ഞു.
Mahesh Manjrekar dream project with Akshay Kumar: ഛത്രപതി ശിവാജി മഹാരാജ് എന്ന കഥാപാത്രത്തിന് അക്ഷയ് കുമാര്‍ അനുയോജ്യന്‍ എന്നാണ് സംവിധായകന്‍ മഹേഷ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സിനിമ തന്‍റെ സ്വപ്‌ന പദ്ധതിയാണെന്നും വ്യക്തമാക്കി.ഈ ചിത്രത്തിന് വളരെയധികം ഗവേഷണം ആവശ്യമായതിനാൽ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഇതിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലുതും ഗംഭീരവുമായ മറാഠി ചിത്രമാണിത്. രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നതോടെ ഏറ്റവും ശക്തനായ ഹിന്ദു രാജാവായ ഛത്രപതി ശിവാജി മഹാരാജിന്‍റെ കഥ ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.